Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട മര്‍ദനം: 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

മൂവാറ്റുപുഴ: വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

തലക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. പെൺസുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു.  ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മർദ്ദനത്തെ തുടർന്ന് അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രാവിലെ  വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാള്‍ക്കൊപ്പം ഹോട്ടലിൽ ഒപ്പം ജോലി ചെയ്‌തിരുന്ന യുവതിയുടെ വീട്ടിൽ രാത്രി സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അക്രമം. പോസ്റ്റ്മോർട്ടത്തിനുശേഷം അശോക് ദാസിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് എത്തിയതിനു ശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാകുക.

You May Also Like

NEWS

കോതമംഗലം:  താലൂക്ക് ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചായാൾ പിടിയിൽ. തൃശ്ശൂർ മരത്താക്കര കോതൂർ കൂടാരം കോളനിയിൽ താമസിക്കുന്ന കാഞ്ഞിരപ്പിള്ളി മുക്കാലി സ്വദേശി വലിയവീട്ടിൽ പ്രദീപ് (37) നെയാണ് കോതമംഗലം പോലീസ്...

CRIME

പോത്താനിക്കാട്: പോക്‌സോ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. വാരപ്പെട്ടി പല്ലാരിമംഗലം പുലിക്കുന്നേല്‍പടി കുഴിത്തൊട്ടിയില്‍ ഖാലിദ് (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ 29...

CRIME

മൂവാറ്റുപുഴ: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില്‍ പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയന്‍...

CRIME

പെരുമ്പാവൂര്‍: ബിവറേജ് ഔട്ട്ലെറ്റിലേക്കുള്ള ലോഡ് ഇറക്കുന്നതിനിടെ, കണ്ടന്തറയിലെ സിഐടിയു തൊഴിലാളികളെ അക്രമിസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. സിഐടിയു അംഗങ്ങളായ പാണപറമ്പില്‍ പി.കെ. സുനീര്‍ (36), ചിരയ്ക്കക്കുടി സി.എം. റിയാസ് (35) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയില്‍...