കോതമംഗലം : തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും എൻഎസ്എസ് കോതമംഗലം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ നരേന്ദ്രനാഥൻനായരിൽ നിന്ന് സ്കൂളിലെ എല്ലാ നവാഗതർക്കും ആവശ്യമായ നോട്ടുബുക്കുകൾ പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് രാജേഷ് രാജനും സ്കൂൾ ഹെഡ്മിസ്ട്രസ് സി എസ് രാജലക്ഷ്മിയും ചേർന്ന് ഏറ്റുവാങ്ങി. പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് രാജേഷ് രാജൻ അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി എസ് രാജലക്ഷ്മി സ്വാഗതം ആശംസിക്കുകയും വിശിഷ്ടാതിഥി നരേന്ദ്രനാഥൻ നായർ കുട്ടികൾക്ക് ആശംസകൾ നേരുകയും സ്റ്റാഫ് സെക്രട്ടറി എൻ എസ് സുമേഷ് കൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തു കയും ചെയ്തു.
