കോതമംഗലം : ദന്ത ചികിത്സാ പദ്ധതിയുടെ ഭാഗമായി തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി ഡിപ്പാർട്മെന്റ് ദന്ത ചികിത്സാ ക്യാമ്പ് നടത്തി. ആധുനിക സംവിധാനങ്ങളുള്ള മൊബൈൽ ദന്തൽ കെയർ യൂണിറ്റുമായി മെഡിക്കൽ ടീം ബാലഭവനിലെത്തുകയും ബാലഭവനിലെ അന്തേവാസികളായ മുഴുവൻ കുട്ടികളുടെയും ദന്ത പരിശോധന നടത്തിയ ശേഷം ആവശ്യമുള്ള എല്ലാ കുട്ടികൾക്കും ദന്ത ചികിത്സ നൽകുകയും ചെയ്തു.
ഇന്ദിരാ ഗാന്ധി ദന്തൽ കോളേജ് പി എച്ച് ഡി വകുപ്പ് മേധാവി ഡോ: ആർ സുബ്രഹ്മണ്യം, ഡോ: സുനീഷ് കുരുവിള, ഡോ : ജസ്‌ലിൻ മെർലി ജെയിംസ്, ഡോ : ജസ്റ്റിൻ ജോബ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ബാലഭവൻ വൈസ് പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിച്ച ഉത്‌ഘാടന ചടങ്ങിൽ ബാലഭവൻ സെക്രട്ടറി പി ആർ സിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി പി ബാബുരാജ് കൃതജ്ഞതയും പറഞ്ഞു.