കോതമംഗലം : അയോദ്ധ്യയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ശ്രീരാമക്ഷേത്ര നിർമ്മാണ ധനസംഗ്രഹ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാ സമ്പർക്ക യജ്ഞത്തിന് തൃക്കാരിയൂരിൽ തുടക്കമായി. ഫെബ്രുവരി 7മുതൽ 21വരെ നീണ്ടു നിൽക്കുന്ന ഗൃഹ സമ്പർക്ക യജ്ഞത്തിന് മുന്നോടിയായി തൃക്കാരിയൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ രാമഭക്തർ ഒരുമിച്ചു ചേർന്ന് ശ്രീരാമ നാമ ജപാർച്ചന നടത്തി. ധനസംഗ്രഹ സമിതി മേഖലാ കോർഡിനേറ്റർ സനേഷ് ബാലകൃഷ്ണൻ, കൺവീനർ സുമേഷ് നാരായണൻകുട്ടി, ജോയിന്റ് കൺവീണർമാരായ അനു രാജേഷ്, ദേവി മുരളി എന്നിവർ നേതൃത്വം നൽകിയ നാമജപാർച്ചനയിൽ ജില്ലാ സംയോജക് എ കെ സനൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സമ്പർക്ക ഗൃഹ യജ്ഞത്തിന് തൃക്കാരിയൂരിൽ തുടക്കം കുറിച്ചു.
