കോതമംഗലം: തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ സംസ്ഥാനത്തൊട്ടാകെ സി.പി.എം. നടത്തികൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയമാണ് തൃക്കാരിയൂരിലും നടത്തികൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമത്തിന് പിന്നിലും സി.പി.എം.-ഡി.വൈ.എഫ്.ഐ.ക്രിമിനല്‍ സംഘമാണ്. ഇതിനെ ജനാധിപത്യ രീതിയിലൂടെ നേരിടുമെന്ന് ബി.ജെ.പി.മുന്നറിയിപ്പ് നല്‍കി. തൃക്കാരിയൂരിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനായി സി.പി.എം.മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ വിറളിപൂണ്ട സി.പി.എം.പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെ ആയുധവുമായി തൃക്കാരിയൂരില്‍ അഴിഞ്ഞാടുകയായിരുന്നു.ഭരണസ്വാധീനവും പോലീസിനേയും ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കി നിരന്തരം വേട്ടയാടുകയാണ്. ഇപ്പോൾ പരിക്ക് പറ്റിയെന്നു dyfi കാരൻ ശ്രീജിത്തിന് യാതൊരു വിധ പോറൽ പോലും ഉണ്ടായിട്ടില്ല. കള്ള കേസ് ഉണ്ടാക്കുന്നതിന് വേണ്ടി വെറുതെ പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. ഇടത് യൂണിയനിലെ ചില പോലീസ് ഉദ്യോഗസ്ഥർ ആണ് കള്ള കേസ് ഉണ്ടാക്കുന്നതിനായി കൂട്ട് നിൽക്കുന്നത്.
ബി.ജെ.പി.വാര്‍ഡ് മെമ്പര്‍ സനല്‍ പുത്തന്‍പുരയക്കലിന്റെ വീടാക്രമിച്ച് മെമ്പറേയും കുടുംബാംഗങ്ങളേയും അപായപ്പെടുത്താനും രണ്ട് സംഘപ്രവര്‍ത്തകര്‍ക്ക് നേരെയും ക്രൂര ആക്രമണവും ഉണ്ടായത്. കാർ ഓടിച്ച് വരികയായിരുന്ന ദിനു എന്ന ബിജെപി പ്രവർത്തകന്റെ കാർ ആക്രമി സംഘം തല്ലി തകർത്തു. എതിരാളികളെ ഇല്ലാതാക്കാനുള്ള കണ്ണൂര്‍ മോഡല്‍ കലാപ രാഷ്ടീയമാണ് സി.പി.എം.തൃക്കാരിയൂരിന്റെ മണ്ണില്‍ തുടക്കമിട്ടിരിക്കുന്നത്.കണ്ണൂരിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘത്തെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. അക്രമത്തെ ബഹുജനങ്ങളെ അണിനിരത്തി സംഘടനാപരമായും നിയമപരമായും ശക്തമായി നേരിടും.സി.പി.എം.അക്രമത്തിന് ഇരയായ പ്രവര്‍ത്തരുടെ വീടുകളില്‍ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ, ആർ എസ് എസ് ജില്ലാ കാര്യവാഹ് പി ജി സജീവ് തുടങിയ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് ഭരണകക്ഷിയുടെ ചട്ടുകമാകാതെ നീതിപൂര്‍വമായി നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി.ആവശ്യപ്പെട്ടു.