കോതമംഗലം : ഇന്നലെ രാത്രി തൃക്കാരിയുരിൽ വീട്ടുമുറ്റത്തു നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. തൃക്കാരിയൂരിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു മുറ്റത്ത് കണ്ട പാമ്പ് ഭീതി പരത്തി. പാമ്പിനെ കണ്ട വിട്ടുകാർ കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. വർഗീസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വർഗീസിനോടൊപ്പം പുന്നേക്കാട് ഫോറസ്റ്റ് സെക്ഷനിലെ വനപാലകരും ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും പാമ്പിനെ കാണാൻ നിരവധി ആളുകളാണ് തടിച്ചു കൂടിയത്. വേനൽ ആരംഭിച്ചതോടെ നിരവധി പാമ്പുകളെയാണ് ജനവാസ മേഖലകളിൽ നിന്ന് പിടികൂടിയത്.
