കോതമംഗലം: ട്രാൻസ്ഫോർമറിന് തീ പിടിച്ച് കത്തിനശിച്ചു. തങ്കളം – തൃക്കാരിയൂർ റോഡിൽ മനക്കപ്പടിയിൽ ഇന്നലെ വൈകുന്നേരമാണ് കെ എസ് ഇ ബി ട്രാൻസ്ഫോർമറിന് തീ പിടിച്ചത്. ഉടൻ കോതമംഗലം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി വൈദ്യുതി ഓഫാക്കി 10 മിനിറ്റ് നീണ്ട പ്രയക്നത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചു. ഇൻസുലേറ്റട് കേബിൾ , ഫ്യൂസ് കരിയർ ബോർഡ് എന്നിവ കത്തി നശിച്ചതായി സേനാംഗങ്ങൾ പറഞ്ഞു. ദൗത്യത്തിൽ
സേനാംഗങ്ങളായ അനിൽ കുമാർ , ഷാജി, നിസാമുദ്ദീൻ, വിത്സൺ, ബിനു , ജിയോബിൻ , ജേക്കബ് എന്നിവർ പങ്കെടുത്തു.
