Connect with us

Hi, what are you looking for?

CRIME

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കീരംപാറ നാടുകാണി സെൻറ് തോമസ് യുപി സ്കൂളിനു സമീപം ചേലക്കാനിരപ്പേൽ വീട്ടിൽ ലിൻറോ ജോണി (23) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോതമംഗലം പോലീസ് സ്റ്റേഷൻപരിധിയിൽ കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയോട് അതിക്രമം കാണിച്ചതിന് കോതമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

 

 

You May Also Like