കോതമംഗലം : വിശുദ്ധ മാർ തോമ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്തു പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് [MBITS] ന്റെ പത്താമത് വാർഷിക ആഘോഷം “എംബിറ്റ്സ് ഡേ” സംഘടിപ്പിച്ചു. കോതമംഗലം ചെറിയ പള്ളി സഹ വികാരി റവ. ഫാ . എൽദോസ് കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുവാറ്റുപുഴ ആർ. ഡി. ഒ. ശ്രീ. അനിൽ കുമാർ ഉത്‌ഘാടനം ചെയ്തു. സമ്മേളനത്തോട് അനുബന്ധിച്ചു പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും ഉത്തർപ്രേശിൽ നടന്ന ക്വാഡ് ടോർഖ് 2019 മത്സരത്തിൽ ആൾ ഇന്ത്യാ തലത്തിൽ 4ആം സ്ഥാനം കരസ്ഥാക്കിയ അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെയും, നോയിഡയിൽ നടന്ന സുപ്ര 2019 മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പ്രോജക്ട് ഗൈഡ് ആയ എബിൻ സണ്ണി, ലാബ് സ്റ്റാഫ് ബിനീഷ് ജോയ് എന്നിവരെയും 2018ൽ പുനെയിൽ നടന്ന കെ.പി. ഐ.റ്റി സ്പാർക്കിൾ മത്സരത്തിൽ പങ്കെടുത്ത കോളജിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർത്ഥികളെയും പ്രോജക്ട് ഗൈഡ് അരുൺ എൽദോ ഏലിയാസ്, ലാബ് സ്റ്റാഫുകളായ സിബി കുര്യാക്കോസ്, ബേസിൽ എൽദോസ്, മഹേഷ് എസ് എന്നിവരെയും, കെഎസ്ആർടിസി ക്ക് വേണ്ടി ഹൈഡ്രോളിക് ജാക് സംവിധാനം പ്രോജക്ട് ആയി ചെയ്ത മെക്കാനിക്കൽ വിഭാഗം അധ്യാപകൻ എൽസൺ പോൾ, ലാബ് സ്റ്റാഫ് എൽദോസ് കെ.എ. എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കോളജ് സെക്രട്ടറി ശ്രീ. ബിനു കൈപ്പിള്ളിൽ മാനേജ്മെന്റ് റിപ്പോർട്ടും കോളജ് പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ അക്കാഡമിക് റിപ്പോർട്ടും അവതരിപ്പിച്ചു. മാർ തോമാ ചെറിയ പള്ളി ട്രസ്റ്റിമാരായ അഡ്വ. സി.ഐ. ബേബി, ശ്രീ. ബിനോയ് മണ്ണഞ്ചേരി , കോളജ് ട്രഷറർ ശ്രീ. റോയ് പോൾ പഴുക്കാളി, സെലക്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. എബി ഞാളിയത്ത്, കോളേജ് പി.ടി.എ. പ്രസിഡന്റ് റവ. ഫാ. പൗലോസ് ഒ. എ. , കോളേജ് സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ വാസുദേവ് പ്രതാപൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ സ്വാഗതവും, ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രൊഫ. ജോണി ജോസഫ് കൃതജ്ഞതയും പറഞ്ഞു. സമ്മേളനാനന്തരം വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
You must be logged in to post a comment Login