കോതമംഗലം: വടാട്ടുപാറയിലെ പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ 40 വര്‍ഷം പഴക്കമുള്ള തേക്ക് മരങ്ങള്‍ മുറിച്ച് ഉപയോഗിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഏകദേശം 50 കോടി രൂപയുടെ തേക്കിന് മരങ്ങള്‍ കര്‍ഷകരുടെ പട്ടയഭൂമിയില്‍ വെട്ടുന്നതിന് പാകമായി നില്‍ക്കുന്നുണ്ട്. കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഈ മരങ്ങള്‍ വെട്ടുന്നതിന് അനുവദിച്ചാല്‍ സഹായമാകും.
സോഷ്യല്‍ ഫോറസ്ട്രി വഴി വിതരണം ചെയ്ത് വെട്ടിയെടുക്കാമെന്ന വിശ്വാസത്തില്‍ നട്ട മരങ്ങളാണ് ഫോറസ്റ്റ് അധികാരികളുടെ തടസം മൂലം വെട്ടാന്‍ സാധിക്കാതെ നില്‍ക്കുന്നത്. അടിയന്തിരമായി മന്ത്രിസഭ നിയമം മൂലം തടി വെട്ടുന്നതിന് അനുമതി നല്‍കണം. കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് കോറമ്പേല്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി കാരംചേരി അധ്യക്ഷനായി. പി.ഐ പൈലി, പി.വി വറുഗീസ്, പി.ഡി ബേബി, സാബു ജോസ്, ആശ വറുഗീസ്, മഞ്ജു രവി, ലിസി ജോസ്, തോമസ് മണിപ്പാറ, ബിജു പ്ലാമറ്റം, എന്‍.എം ഏലിയാസ്, ഒ.എ ജോര്‍ജ്, എന്‍.ഒ തങ്കച്ചന്, മോശ തേവരുപറമ്പില്‍, സി. കര്ണ്ണന്, ജോമി പാലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.


















































