തൃക്കാരിയൂർ: ദേശീയ അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം രണ്ടുവട്ടം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ പ്രൊഫസർ ഗുരുശ്രീ ഇ ജി നമ്പൂതിരിയെ യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം ചടങ്ങിന് അഭിസംബോധന ചെയ്ത് അധ്യാപകദിന സന്ദേശവും നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത്ത് വിജയന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ചന്ദ്രലേഖ ശശിധരൻ INTUC മേഖല പ്രസിഡന്റ് സുരേഷ് ആലപ്പാട്ട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ധനുശാന്ത് ബാബു,അനന്ദു കുഞ്ഞുമോൻ,അഭിനവ് ബിനു,അച്ചുമോൻ രാജു എന്നിവർ നേതൃത്വം നൽകി.
