കോതമംഗലം : സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള സുഭിക്ഷ ഹോട്ടൽ കോതമംഗലം മണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷനിൽ മെയ് 5 ന് ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പൊതു വിതരണ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുഭിക്ഷ ഹോട്ടൽ ആരംഭിക്കുന്നത്. പൊതു ജനങ്ങൾക്ക് വലിയ ആശ്വാസകരമാകുന്ന പദ്ധതിയാണിത്. ഊണിന് 20 രൂപ നിരക്കിൽ ഹോട്ടലിൽ ലഭ്യമാക്കും. കിടപ്പു രോഗികൾ,ആശ്രയം ഇല്ലാത്ത ആളുകൾ തുടങ്ങിയവർക്ക് സൗജന്യമായി വീട്ടിൽ എത്തിച്ചും നല്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും എം എൽ എ അറിയിച്ചു.
