Connect with us

Hi, what are you looking for?

NEWS

ആവേശത്തിമർപ്പിൽ ഷിബു തെക്കുംപുറത്തിനായി യുഡിവൈഎഫ് റോഡ്ഷോ.

കോതമംഗലം: യുവത്വത്തിൻ്റെ കരുത്ത് വിളിച്ചോതി കോതമംഗലം ടൗണിൽ യുഡിവൈഎഫ് റോഡ് ഷോ. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായാണ് വർണാഭമായ റോഡ്ഷോ നടന്നത്. കോഴിപ്പിള്ളി ജംഗ്ഷനൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് യുവാക്കൾ അണിനിരന്നു. ആദ്യം ഷിബു തെക്കും പുറത്തിൻ്റെ ചിഹ്നമായ ട്രാക്ടറുകൾ പിന്നാലെ അനൗൺസ്മെൻ്റ് വാഹനങ്ങളുടെ നീണ്ടനിര. വർണ കാവടി, ചെണ്ടയിൽ ഇമ്പമാർന്ന അസുരതാളം തീർത്ത് യുവാക്കൾ, നാസിക് ഡോളിൻ്റെ കമ്പനങ്ങൾക്ക് പിന്നാലെ തുറന്ന ജീപ്പിൽ സ്ഥാനാർഥി ഷിബു തെക്കുംപുറവും നടൻ രമേഷ് പിഷാരടിയും. തുടർന്ന് അണമുറിയാതെ യുവജന പ്രവാഹം. ഷിബു തെക്കുംപുറം വിജയിക്കേണ്ടത് കോതമംഗലത്തെ അടിസ്ഥാന വിഭാഗം ജനങ്ങളുടെ ആവശ്യമാണെന്ന് രമേഷ് പിഷാരടി.


കേരളത്തിൽ ഷിബുവിനെ പോലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സ്വന്തം നിലയിൽ പരിഹാരം കാണുന്ന ഒരു സ്ഥാനാർഥിയും ഉണ്ടാവില്ലെന്നും പിഷാരടി അഭിപ്രായപ്പെട്ടു.
യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യൂത്ത് ഫ്രണ്ട്, യൂത്ത് ഫ്രണ്ട് ജേക്കബ്, കെഎസ് യു പ്രവർത്തകരാണ് റോഡ്ഷോയിൽ അണിനിരന്നത്. ടി.എം.അമീൻ, കെ.എ. റമീസ്, ബേസിൽ തണ്ണിക്കോട്ട്, ലിനോ തോമസ്, അനൂപ് ഇട്ടൻ, എബി കുര്യക്കോസ്, ജയിൻ ജോസ്, അരുൺ അയ്യപ്പൻ, അബുബക്കർ, അൻസാരി കുന്നേക്കുടി, അബുബക്കർ ഇട്ടിപ്പാറ, പി.എം. സിദ്ധിഖ്, ബിജോഷ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി.

You May Also Like

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷങ്ങളിൽ യൂണിറ്റ് പ്രസിഡന്റ്ഇ .എം ജോണി ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. ടൗൺ യൂണിറ്റ് സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു. കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

CHUTTUVATTOM

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

കോതമംഗലം: മഴയെ ആഘോഷമാക്കി കോതമംഗലത്ത് സംഘടിപ്പിച്ച മൺസൂൺ മാജിക് ഫെസ്റ്റിന് ഞായറാഴ്ച  സമാപനം. മഴയുടെ താളവും പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും ഒത്തുചേർന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന മഴനൃത്ത മത്സരം ശ്രദ്ധേയമായി. മഴയുടെ...

CHUTTUVATTOM

നേര്യമംഗലം: കുത്തുപാറ നടുക്കുടിയിൽ (കീച്ചറയിൽ ) എൻ.കെ. രവി(72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കൗസൽല്യ തട്ടേക്കാട് ചക്കുംപടി കുടുംബാഗം.മക്കൾ: പ്രദീഷ്, പ്രിയാമോൾ. മരുമക്കൾ: മിനി, വി.ശിവകുമാർ (കണ്ണൻ –...

CHUTTUVATTOM

കോതമംഗലം: പെരിയാർ ഉൾപ്പെടെയുള്ള നദികളിലും ജലാശയങ്ങളിലും അടുഞ്ഞിട്ടുള്ള എക്കലും മണലും ശാസ്ത്രീയവും നിയമാനുസൃതവുമായി നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഷിബു തെക്കുംപുറം എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. കഴിഞ്ഞ പത്ത്...

error: Content is protected !!