കോതമംഗലം : RSS ആക്രമണത്തിനെതിരെ തൃക്കാരിയൂരിൽ CPI(M) നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷം തുളുശ്ശേരി കവലയിൽ നടന്ന പൊതുസമ്മേളനത്തിൽ കോതമംഗലം ഏരിയാ സെക്രട്ടറി ആർ.അനിൽകുമാർ സംഘപരിവാർ ഗുണ്ടകൾക്ക് താക്കീത് നൽകി പ്രസംഗിച്ചു. CPI(M) ജില്ലാ സെക്രട്ടറി CN മോഹനൻ പൊതുസമ്മേളനം ഉൽഘാടനം ചെയ്തു. കെ.ജി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. CPl(M) സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കൽ, DY FI സംസ്ഥാന പ്രസിഡൻ്റ് എസ്.സതീഷ്, ആൻ്റണി ജോൺ എം.എൽ.എ.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മജീദ്, ഷാജി മുഹമ്മദ്, ജോയി എബ്രാഹം,എ.എ.അൻഷാദ്, എന്നിവർ സംസാരിച്ചു. കെ.പി. ജയകുമാർ നന്ദി പറഞ്ഞു.
