കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് 23-മത് വാർഷിക പൊതുയോഗവും ഭരണ സമിതി തെരെഞ്ഞെടുപ്പും നടത്തി. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തഹസിൽദാർ കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് ജില്ലാ ചെയർമാൻ ജോയി പോൾ യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗം അഡ്വ.രാജേഷ് രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ജെ മത്തായി, റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, ലോറൻസ് എബ്രഹാം, ബിനോയി തോമസ്, എൽദോ പി.വി, ഡോ ലിസി ജോസ്, പി.എം മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജോർജ് എടപ്പാറ (ചെയർമാൻ) ബിനോയി തോമസ് (സെക്രട്ടറി) പി.എം മുഹമ്മദാലി(ട്രഷറർ) എന്നിവർ ഉൾപ്പെടെ 16-അംഗ കമ്മറ്റിയെയും തെരെഞ്ഞെടുത്തു.