നെല്ലിക്കുഴി ; മഹാത്മഗാന്ധി യൂണിവേഴ്സിറ്റി യുടെ ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി ഒന്നാം റാങ്ക് ജേതാവായ സമിനാ ബീഗത്തിന് കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ ഉപഹാരം നല്‍കി ആദരിച്ചു. സി.പി.ഐ (എം) ചെറുവട്ടൂര്‍ കാട്ടാംകുഴി ബ്രാഞ്ച് ആണ് ഉപഹാര ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്ത് മെബര്‍ കെ.എം പരീത് ബ്രാഞ്ച് സെക്രട്ടറി യൂസഫ് കാട്ടാംക്കുഴി,ബഷീര്‍ കുഴികണ്ടം,മുഹമ്മദ് മാനിക്കന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു .
നെല്ലിക്കുഴി പഞ്ചായത്ത് ഇരുപതാംവാര്‍ഡ് കാക്കാനാട്ട് തുരുത്തുമ്മേല്‍ അബ്ദുല്‍ കരിം ഫസിനാ ദംബതികളുടെ മകളാണ് ഒന്നാം റാങ്ക് ജേതാവായ സമീന ബീഗം.
