കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആര്‍ട്‌സ് കോളേജിലെ റാഗിംഗ് കേസില്‍ അന്വേഷണം ആരംഭിച്ച് കോതമംഗലം പോലീസ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദിനെയാണ് ചൊവ്വാഴ്ച കോളേജിലെ 12 ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്. റാഗിംഗിന് ഇരയായ മുഹമ്മദ് ഷംനാദിനെ കോളേജ് മാനേജ്‌മെന്റും പ്രിന്‍സിപ്പാളും ചേര്‍ന്ന് ഡിസ്മിസല്‍ ചെയ്തതാണ് സംഭവം പുറത്തുവരാന്‍ കാരണം. ആക്രമണത്തിന് ഇരയായ മുഹമ്മദ് ഷംനാദിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കോളേജ് അധികാരികള്‍ തയ്യാറായില്ലെന്നാണ് ആരോപണം. ബുധനാഴ്ച മലപ്പുറം പൊന്നാനിയില്‍ നിന്ന് രക്ഷകര്‍ത്താവ് എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥി കോതമംഗലം ബസ്സോലിയസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കോതമംഗലം പോലീസ്.ക്യാമ്പസിലെത്തിയ പോലീസ് സിസിടിവി അടക്കം പരിശോധിച്ചു.അന്യായമായി തന്റെ മകനെ കോളേജില്‍ നിന്നും പുറത്താക്കിയ പ്രിന്‍സിപ്പളിനെതിരെ യൂണിവേഴ്‌സിറ്റി അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് പിതാവ് ശംസുദ്ദീന് പറഞ്ഞു.
