കുറുപ്പംപടി : കോതമംഗലം-ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഉത്രം ബസ് ആണ് രാവിലെ മുടക്കരായിയിൽ അപകടത്തിൽപ്പെട്ടത്. ഏകദേശം 15 യാത്രക്കാർക്ക് പരിക്കേറ്റു. എതിരെ വന്ന കാറിനെ ഓവർടേക്ക് ചെയ്തുവന്ന ബൈക്ക്ക്കാരൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ബസ് വെട്ടിച്ചു മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരുക്കേറ്റ മാവിൻചുവട് സ്വദേശിയെ കോലഞ്ചേരി ആശുപത്രിയിലും, പരുക്കേറ്റവരെ പ്രാഥമിക ചികിത്സക്കായി പെരുമ്പാവൂർ സാൻജോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
