Connect with us

Hi, what are you looking for?

CHUTTUVATTOM

കുറുപ്പുംപടി കൂട്ടിക്കൽ റോഡ് നാടിന് സമർപ്പിച്ചു

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.

ഇത് ഉൾപ്പെടെ ആകെ 8.67 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ നടപ്പിലാക്കിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. കുറുപ്പംപടി എംജിഎം സ്കൂളിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതിയുടെ ശിലാഫലകം എംഎൽഎ പ്രകാശനം ചെയ്തു.

കുറുപ്പുംപടി എം.ജി.എം സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ചു കുറ്റികുഴിയിലാണ് റോഡ് അവസാനിക്കുന്നത്. എം.ജി.എം സ്കൂളിൽ നിന്നും പാറ ജംഗ്ഷൻ വരെയും നെടുങ്ങപ്ര കനാൽ പാലം മുതൽ പയ്യാൽ ജംഗ്ഷൻ വരെയുമാണ് റോഡ് പുനർ നിർമ്മിച്ചത്.

ആകെ 3.1 കിലോമീറ്റർ ദൂരത്തിൽ 5.5 മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ചു. വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ 2 കിലോമീറ്റർ ദൂരത്തിൽ കാനകൾ നിർമ്മിച്ചു. കൂടാതെ 7 കലുങ്കുകളും പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കി. രാത്രി യാത്രികർക്ക് സഹായകരമായ രീതിയിൽ ദിശാ ബോർഡുകളും റിഫ്‌ളക്റുകളും റോഡിൽ സ്ഥാപിച്ചിട്ടുണ്ട്.

പാറ മുതൽ നെടുങ്ങപ്ര കനാൽ പാലം വരെയുളള വരെയുള്ള 3 കിലോമീറ്റർ ദൂരം നേരത്തെ ഉന്നത നിലവാരത്തിൽ ടാർ ചെയ്തു നവീകരിച്ചിരുന്നു. ഈ പദ്ധതിക്കായി 2 കോടി രൂപയാണ് ചെലവഴിച്ചതെന്ന് എംഎൽഎ പറഞ്ഞു.

ഇതോടൊപ്പം കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ പയ്യാൽ മുതൽ കുറ്റിക്കുഴി വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 92.7 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഹിൽ ഹൈവേയുടെ ഭാഗമായി ടാറിംഗ് നടത്താത്ത ഈ ഭാഗത്തെ പ്രവൃത്തിക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ പ്രവൃത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേസിൽ പോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എൻ.പി അജയകുമാർ, പി.പി അവറാച്ചൻ, ശില്പ സുധീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, മനോജ് മുത്തേടൻ, ശാരദ മോഹൻ, ട്രാവൻകൂർ സിമൻ്റ്സ് ചെയർമാൻ ബാബു ജോസഫ്, കുറുപ്പംപടി റൂറൽ ബാങ്ക് പ്രസിഡൻ്റ് ഒ. ദേവസി, വൈസ് പ്രസിഡൻറ് ഡോളി ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.എം സലിം, അംഗങ്ങളായ എ.ടി അജിത് കുമാർ, ഷോജാ റോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ മാത്തുകുഞ്ഞ്, സജി പടയാട്ടിൽ, ജോയ് പൂണേലിൽ, ഫെബിൻ കുര്യാക്കോസ്, മാത്യൂസ് തരകൻ, ജോസ് എ. പോൾ, കെ.ജെ മാത്യൂ, രജിത ജെയ്മോൻ, ഷീബ ചാക്കപ്പൻ, ആൻസി ജോബി, ബിജു താണിയാട്ടുകുടി, വത്സ വേലായുധൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ സിന്ധു പോൾ, ഉഷസ് എം.യു, അർച്ചന കെ. അനി, എൽദോ ചെറിയാൻ, ബിനോയ് ചെമ്പകശ്ശേരി, രാകേഷ് പി.ആർ, ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...