കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് സർക്കാർ ആശുപത്രി പടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതി കൊണ്ട് 100 ൽ പരം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കും. കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം എൽദോ എബ്രഹാം എം എൽ എ നിർവ്വഹിച്ചു നാടിന് സമർപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് റഷീദ സലിം അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിൻസൻ ഇല്ലിക്കൽ, അബ്ബാസ് ഓ.ഇ.,സെബാസ്റ്റ്യൻ പറമ്പിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി എബ്രഹാം, പോത്താനിക്കാട് പഞ്ചായത്ത് അംഗങ്ങളായ പ്രിയ എൽദോസ്, കൃഷ്ണൻകുട്ടി, മറ്റ് ജനപ്രതിനിധികൾ, ഗുണഭോക്ത്താക്കൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
