കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ് മരണപ്പെട്ടത്. അദ്ദേഹത്തിൻ്റെ സ്വന്തം വാഹനത്തിൻ്റെ മുൻവശം ടയർ തലയിൽ കയറി നിലയിൽ പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ തായ്മറ്റം കോളനി ഭാഗത്ത് നാട്ടുകാരാണ് കണ്ടത്.ഉടൻ ആബുലൻസിൽ കോതമംഗലം ധർമ്മ ഗിരി ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടു കഴിഞ്ഞിരുന്നു. പോത്താനിക്കാട് പൊലീസ് അപകടത്തെ കുറിച്ച് കുടുതൽ അന്വോഷണം നടത്തി വരുന്നു.മൃതദേഹം മോർച്ചറിയിൽ.
ഭാര്യ : ഡിനിൽ മക്കൾ : ഏഞ്ചൽ, ബേസിൽ, മിരിയാം.
