Connect with us

Hi, what are you looking for?

CRIME

മൊബൈൽ ടവറുകളിലെ ബാറ്ററി മോഷണം നടത്തിയ പ്രതികൾ പിടിയിൽ.

പോത്താനിക്കാട് : മൊബൈൽ ടവറുകളിലെ ബാറ്ററി മോഷണം പ്രതികൾ പിടിയിൽ. ആനിക്കാട് യൂപി സ്കൂളിന് സമീപം ഉള്ള മൊബൈൽ ടവറിലെ 22 ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികളായ പത്തനംതിട്ട റാന്നി കരിംകുളം കരയിൽ, കല്ലുഴത്തിൽ വീട്ടിൽ ഷൈജു ചാക്കോ (26, ഫസീർ), മുവാറ്റുപുഴ മുളവൂർ പുന്നോപ്പടി കരയിൽ, ചെളികണ്ടത്തിൽ വീട്ടിൽ ഷെഹർഷാ മുഹമ്മദ്‌ (27), ആലപ്പുഴ മണ്ണാംച്ചേരി കലവൂർ കുളങ്ങര തയ്യിൽ വീട്ടിൽ നിന്നും ഇപ്പോൾ മുളവൂർ പുന്നോപടി കരയിൽ വാടകക്ക് താമസിക്കുന്ന ഷെമീർ സഫർ (31), പള്ളുരുത്തി ഇടക്കൊച്ചി അക്വിനാസ് കോളേജ് ഭാഗത്ത്‌ കൃഷ്ണക്ഷേത്രത്തിന് സമീപം പൂപ്പന വീട്ടിൽ ജോർജ് നിബി (34), വെള്ളൂർകുന്നം വാഴപ്പിള്ളി എകെജി നഗർ ഭാഗത്ത്‌ പൂക്കോട്ടിൽ വിഷ്ണു സോമൻ (23), വെള്ളൂർകുന്നം വാഴപ്പിളളി എകെജി നഗർ ഭാഗത്ത്‌ പോട്ടെകണ്ടത്തിൽ വീട്ടിൽ വിഷ്ണു രാജൻ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

ആനിക്കാട് ഉള്ള മൊബൈൽ ടവറിലെ ബാറ്ററി പോയ സിഗ്നൽ കമ്പനിയിൽ ലഭിച്ചതിനെ തുടർന്ന് മുവാറ്റുപുഴ പോലീസിൽ കമ്പനിക്കാർ പരാതി നൽകുകയായിരുന്നു. മുവാറ്റുപുഴ ഡി വൈ എസ് പി എസ്.മുഹമ്മദ്‌ റിയാസിൻറെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എം.കെ.സജീവൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ തന്നെ ബാറ്ററിയും അത് കടത്തികൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി റിറ്റ്സ് കാറും പ്രതികളെയും തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. കൂടുതൽ മോഷണത്തിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ എസ് ഐ വി.കെ.ശശികുമാർ, എ എസ് ഐ പി.സി.ജയകുമാർ, സി പി ഒമാരായ അബ്ദുൽ സലാം, ടി.കെ.സജേഷ്, സി.കെ.ശിഹാബ്, ജിസ്മോൻ എന്നിവരും ഉണ്ടായിരുന്നു.

You May Also Like

CRIME

കോതമംഗലം : വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജംഗ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) നെയാണ് പോത്താനിക്കാട്...

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും, കൂടാതെ 18 വർഷം കഠിനതടവും 80000 രൂപ പിഴയും വിധിച്ചു. പോത്താനിക്കാട്, ആനത്തുകുഴി, തോട്ടുംകരയിൽ വീട്ടിൽ അവറാച്ചൻ...

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

CRIME

കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍...

NEWS

പോത്താനിക്കാട്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞ് അപകടകരമായി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനം – വെട്ടിത്തറ റോഡില്‍ പുല്‍പ്ര പീടികയ്ക്കു സമീപമാണ്...

NEWS

പോത്താനിക്കാട്: സ്‌കൂളിനു മുന്നില്‍ അപകട ഭീഷണിയായി ഏത് നിമിഷവും വീഴാവുന്ന അവസ്ഥയില്‍ വൈദ്യുത പോസ്റ്റ്. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് നിലംപതിക്കാവുന്ന നിലയില്‍ വൈദ്യുത പോസ്റ്റുള്ളത്. സ്‌കൂളിന്റെ മതിലിനോട്...

CRIME

കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേല്‍പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുലിക്കുന്നേല്‍പടി കുന്നത്ത് ആഷിക് മുഹമ്മദ് (32) ആണ് അറസ്റ്റിലായത്. കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന....

NEWS

മൂവാറ്റുപുഴ: കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി സുഹൃത്തുമായി കറങ്ങിനടന്ന മോഷ്ടാവ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടിയില്‍. മുളവൂര്‍ പായിപ്ര പൈനാപ്പിള്‍ സിറ്റി പേണ്ടാണത്ത് അല്‍ സാബിത്ത് (20)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍...

NEWS

മൂവാറ്റുപുഴ: പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വെള്ളൂര്‍കുന്നം കടാതി ഒറമടത്തില്‍...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

error: Content is protected !!