പെരുമ്പാവൂർ : രാത്രി പിക്കപ്പ് വാഹനത്തിൽ കറങ്ങി നടന്ന് റോഡരികിൽ ഇരിക്കുന്ന മോട്ടോർ സൈക്കിളിന്‍റെ പെട്രോൾ ടാങ്ക് പൊളിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ. പെരുമ്പാവൂർ പള്ളിക്കവല മൊല്ല വീട്ടിൽ ഷിജാസ് (31)നെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മോഷണങ്ങൾ തടയുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തെ തുടർന്ന് നടത്തിയ പ്രത്യേക പട്രോളിങ്ങിനിടയിലാണ് ഇയാളെ അല്ലപ്ര ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തത്. ബൈക്ക് മെക്കാനിക്കാണ് പ്രതി. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്.ഐമാരായ ഒ.എസ്.രാധാകൃഷ്ണൻ ,സി.വൈ.ജോയി, എ.എസ്.ഐ എൻ.കെ.ബിജു, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, കെ.എസ്.സാബു, ജിഞ്ചു കെ മത്തായി തുടങ്ങിയവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്.
