പെരുമ്പാവൂർ : പെരുമ്പാവൂർ കണ്ടന്തറയിൽ യുവതി തലയ്ക്ക് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജോലി കഴിഞ്ഞു മകൻ തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കണ്ടന്തറയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് ഫക്രുദ്ദീൻ ഒളിവിലാണ്. കൊലയ്ക്ക് പിന്നിൽ ഫക്രുദ്ദീൻ തന്നെ ആണെന്നുള്ള നിഗമനത്തിലാണ് പോലീസ്. ഇരുവരും പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ്. പെരുമ്പാവൂർ പോലീസ് അന്വേഷണം തുടങ്ങി.
