പെരുമ്പാവൂർ : ഒന്നരക്കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗൂൺ സ്വദേശി ഫലാലുദ്ദീൻ (25), വെസ്റ്റ് ബംഗാൾ മൂർഷിദാബദ് സ്വദേശി അബ്ബാസ് (38) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുടിക്കൽ ഭാഗത്ത് നിന്നുമാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ആസാമിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. അതിഥിത്തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി. ഷംസിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, പി.പി. ബിനോയി, എ.എസ്.ഐ എൻ.കെ.ബിജു എസ്.സി.പി.ഒ മാരായ സി.കെ.മീരാൻ ,ജീമോൻ.കെ.പിള്ള, എ.ടി.ജിൻസ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
