പെരുമ്പാവൂർ: പെരുമ്പാവൂർ അണ്ടർ പാസേജ് 300 കോടി, കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷൻ നവീകരണം 15 കോടി, കുറുപ്പുംപടി പോലീസ് സ്റ്റേഷൻ & ക്വാർട്ടേഴ്സ് 5 കോടി, സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നിർമ്മാണം 3 കോടി, തുടങ്ങിയവയാണ് പ്രധാന പുതിയ പദ്ധതികൾ. കിഫ്ബി മുൻപ് ബൈപാസിനും റോഡ് വികസനത്തിനുമായി അനുവദിച്ച 650 കോടിക്ക് പുറമെയാണ് ഇപ്പോഴത്തെ ബജറ്റ് പ്രഖ്യാപനം. കൂടാതെ മണ്ഡലത്തിലെ പ്രധാനപ്പെട്ട 14 റോഡുകൾ കൂടി ബജറ്റിൽ ഇടം നേടി. താഴെ പറയുന്നവയാണ് റോഡും തുകയും. (തുക കോടിയിൽ ) പെരുമ്പാവൂർ കൂവപ്പടി റോഡ് (5) പെരുമ്പാവൂർ പുത്തൻ കുരിശ് റോഡ് (2.1) കുറുപ്പുംപടി പണംകുഴി റോഡ് (10) അല്ലപ്ര വലമ്പൂർ (8) അറക്കപടി പോഞ്ഞാശ്ശേരി (7) നെടുമ്പാശ്ശേരി – കൊടേക്കനാൽ റോഡ് (10) അറക്കപടി മംഗലത്തു നട (2.4) പെരുമ്പാവൂർ റയോൺ പുരം (10) പ്രളയക്കാട് കോടനാട് (8) നമ്പിള്ളി തോട്ടുവ (14) ഓടക്കാലി നാഗഞ്ചേരി (3) കൂട്ടുമഠം മലമുറി (5) കൊമ്പനാട് വലിയ പാറ (1).
