പെരുമ്പാവൂർ: പുഴ മണലിൽ പന്തുകളിക്കിടെ പന്തെടുക്കാൻ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. പെരുമ്പാവൂർ കോടനാടാണ് സംഭവം. ഇന്ന് വൈകിട്ട് 3.45നാണ് ദാരുണമായ അപകടം. കോടനാട് മാർ ഏലിയാസ് കോളജിൽ ബി.ബി.എക്ക് പഠിക്കുന്ന കോടനാട് നെടുംതോട് പാമ്പാവാലി വൈശാഖ് (20) കോതമംഗലം കുത്തുകുഴി സ്വദേശി ബേസിൽ (20) എന്നിവരാണ് പുഴയിൽ ഒഴുക്കിൽ പെട്ടത്. കൂട്ടുകാരുമൊത്ത് പന്തുകളിക്കിടെ പന്ത് പുഴയിൽ പോയതിനെ തുടർന്ന് വൈശാഖ് പന്തെടുക്കാൻ പോയതാണ്. ഒഴുക്കിൽ പെടുന്നത് കണ്ടാണ് ബേസിൽ രക്ഷിക്കാനിറങ്ങിയത്.പിന്നീട് രണ്ടു വിദ്യാർത്ഥികളും താഴെക്ക് ഒഴുക്കിൽ പെടുകയായിരുന്നു. മറ്റു കൂട്ടുകാർ പറഞ്ഞ് നാട്ടുകാരും ഫയർഫോഴ്സ് അധികൃതരും പെരിയാറിൽ ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
