പെരുമ്പാവൂർ : കീഴില്ലത്ത് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ്സ് ഇടിച്ചു രണ്ട് സ്കൂൾ വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിലെ പ്രതിക്കെതിരെ ഇൻഡ്യൻ ശിക്ഷ നിയമം 304 വകുപ്പ് പ്രകാരം കേസെടുത്തു. ദുർബലമായ 304 എ പ്രകാരമാണ് ആദ്യം കേസെടുത്തിരുന്നത്. ഇത് മാറ്റി 304 വകുപ്പ് തന്നെ ചുമത്തണമെന്ന് ആവശ്യപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സംസ്ഥാന പോലീസ് മേധാവിക്കും ഡി വൈ.എസ്.പി ക്കും കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ മൂലമാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഡ്രൈവർക്കെതിരെ വളരെ ദുർബലമായ ഐ.പി.സി 304 എ വകുപ്പാണ് ആദ്യം ചുമത്തിയിരിക്കുന്നത്. ഇത്രയും ഗൗരവമുള്ള ഒരു സംഭവത്തിൽ ദുർബലമായ വകുപ്പ് ചുമത്തി പ്രതിക്ക് നിയമത്തിന്റെ ആനുകൂല്യം നൽകുന്നത് നീതികരിക്കാനാകില്ലെന്ന് എം.എം.എ പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമം 304 അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനും പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.

You must be logged in to post a comment Login