പെരുമ്പാവൂർ : അതിഥി തൊഴിലാളികളുടെ ഏഴുവയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അറയ്ക്കപ്പടി വെങ്ങോല ചൂണ്ടമല ഭാഗത്ത് പഴമ്പിള്ളിച്ചിറ വീട്ടിൽ സുബൈർ (51) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
