നെല്ലിക്കുഴി : പൊള്ളലിൽ ഗുരുതരമായി പരിക്കേറ്റവർക്ക് സൗജന്യ പ്ലാസ്റ്റിക് സർജറി നിർണ്ണയ ക്യാമ്പ് ഞായറാഴ്ച നെല്ലിക്കുഴി പീസ് വാലിയിൽ നടക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ് , കോയമ്പത്തൂർ ഗംഗ ആശുപത്രി , തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. പൊള്ളലിൽ സംഭവിച്ച മുറിവുകൾ പ്ലാസ്റ്റിക് സർജറിയിലൂടെ ഭേദമാക്കി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാവുന്ന നിർധന രോഗികൾക്ക് പൂർണമായും സൗജന്യമായാണ് ചികിത്സ നൽകുക. ലോക പ്രശസ്ത പ്ലാസ്റ്റിക് സർജനും ഗംഗ ആശുപത്രിയുടെ ഡയറക്ടറുമായ ഡോ.രാജ സഭാപതിയുടെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ക്യാമ്പിൽ രോഗികളെ പരിശോധിക്കുന്നത്. സംസഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിനോടകം നൂറോളം പേർ ക്യാമ്പിന് പേര് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9188521785.

You must be logged in to post a comment Login