കോതമംഗലം : പണവുമായി മുങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴിക്കരയിൽ ചേക്കോട് പടീട്ടതിൽ വീട്ടിൽ മനോജ് കുമാർ (44) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി റെഡിമിക്സ് കോൺക്രീറ്റ് എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ. സ്ഥാപനത്തിൽ നിന്നും ഓഫീസ് അക്കൗണ്ടൻറിന് കൊടുക്കാൻ മനോജ് കുമാറിനെ എൽപ്പിച്ച ഒരു ലക്ഷത്തി നാൽപത്തിഓരായിരം രൂപയുമായി മുങ്ങുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാളെ ഹൈദരാബാദിലെ എൽ.ബി നഗറിൽ നിന്നുമാണ് പിടികൂടിയത്.
