കോതമംഗലം : പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൻ്റെയും, കൃഷി ഭവൻ്റെയും ആഭിമുഖ്യത്തിൽ വിപുലമായ ഞാറ്റുവേല ചന്തയ്ക്കും, കർഷക സഭകൾക്കും തുടക്കമായി. സ്വയംപര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഗുണമേന്മയുള്ള വിവിധങ്ങളായ നടീൽ വസ്തുക്കൾ ഞാറ്റുവേല കാലത്ത്
കൃഷി വകുപ്പിൻ്റെ സഹായത്തോടെ വിതരണം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡ് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉൽഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ .എം ജോസഫ് അദ്ധ്യക്ഷനായി. ചടങ്ങിൽ ഫലവൃക്ഷതൈകളുടെ വിതരണോത്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ എം ബഷീർ നിർവഹിച്ചു.
ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ റാണിക്കുട്ടി ജോർജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാലി ഐപ്പ്, കോതമംഗലം ക്യഷി അസി.ഡയറക്ർ സിന്ധു വി പി, പഞ്ചായത്ത് ജനപ്രതിനിധികളായ ജിനു മാത്യു, ആശ ജിമ്മി, വിൻസൺ ഇല്ലിക്കൽ, ബിസ്നി ജിജോ, ടോമി ഏലിയാസ് ,രാജൻ വി.കെ, ഫിജിന ആലി, ജോസ് മേലേത്ത്, സുമ ദാസ്, എന്നിവർ സംസാരിച്ചു, ക്യഷി ഓഫീസർ സണ്ണി കെ.എസ് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് സൗമ്യ പി.എ നന്ദിയും പറഞ്ഞു. ഞാറ്റുവേല ചന്തയുടെ സ്റ്റാളുകൾ മൂവാറ്റുപുഴ എം.എൽ .എ ഡോ. മാത്യും കുഴൽനാടൻ സന്ദർശിച്ചതും കർഷകർക്ക് ആവേശം പകർന്നു.