കോതമംഗലം: മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ ജില്ലാ തല പാലിയേറ്റീവ് കെയർ പരിശീലന പരിപാടി “വാത്സല്യം 2020” സംഘടിപ്പിച്ചു. കോളജ് സെക്രട്ടറി ശ്രീ ബിനു കൈപ്പിള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ ശ്രീ ആൻറണി ജോൺ പരിശീലന പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. കേരള സാങ്കേതിക സർവകലാശാലയുടെ എൻഎസ്എസ് സെല്ലിന്റെ നേതൃത്വത്തൽ സംഘടിപ്പിച്ച പരിപാടിയിൽ എറണാകുളം ജില്ലയിലെ വിവിധ എൻജിനീയറിങ് എൻഎസ്എസ് യൂണിറ്റുകളെ പ്രതിനിധീകരിച്ച് നൂറോളം വോളന്റിയർമാർ പങ്കെടുത്തു.
വോളന്റിയർമാരുടെ വ്യക്തിത്വ വികസനം ആണ് ലക്ഷ്യമിട്ട്
സാങ്കേതിക സർവകലാശാല നടത്തുന്ന പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ എൻജിനീയറിങ് കോളേജിലെയും എൻഎസ്എസ് യൂണിറ്റുകൾ സ്വാന്തന പരിചരണം ആവശ്യമായ ഒരു വ്യക്തിയെ തിരഞ്ഞെടുക്കണം. ഇങ്ങനെ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ആവശ്യമായ പരിചരണവും സഹായവും അതാത് യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്നതാണ്.
എൻഎസ്എസ് റീജണൽ കോർഡിനേറ്റർ ഡോ. ജയ് എം പോൾ, മാർ തോമാ ചെറിയ പള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി, പാലിയേറ്റീവ് കെയർ പ്രോഗ്രാം കോർഡിനേറ്റർ രാധാകൃഷ്ണ മേനോൻ, എൻഎസ്എസ് ഫീൽഡ് ഓഫീസർ ബ്ലെസ്സൺ പോൾ എന്നിവർ പ്രസംഗിച്ചു.
പരിശീലന പരിപാടിയുടെ ഭാഗമായുള്ള വിവിധ ക്ലാസുകൾക്ക് രാധാകൃഷ്ണ മേനോൻ,
ശ്രീ. മുജീബ് കുട്ടമശേരി, ജോസ് പുളിമൂട്ടിൽ, ഇ വി എബ്രഹാം എന്നിവർ നേതൃത്വം നൽകി.
കോളജ് പ്രിൻസിപ്പൽ ഡോ പി സോജൻ ലാൽ സ്വാഗതവും, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

You must be logged in to post a comment Login