നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ ആർട്സ്, ടെക് , സ്പോർട്സ് ഫെസ്റ്റ് കർണക് 2022 ന് തുടക്കമായി. സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ കർണക് ഉത്‌ഘാടനം നിർവഹിച്ചു. കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം മാളവിക മേനോൻ മുഖ്യാതിയായിരുന്നു.
മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന കർണകിനോട് അനുബന്ധിച്ചു വിദ്യാർത്ഥികളുടെ കലാ കായിക മത്സരങ്ങളും സ്പോർട്സ് മത്സരങ്ങളും നടക്കും. അതോടൊപ്പം ഇന്റർകോളേജ് ഫുട്ബാൾ, വോളീബാൾ മത്സരവും വിവിധ ഡിപ്പാർട്മെന്റുകൾ നടത്തുന്ന ടെക്നിക്കൽ ഫെസ്റ്റും നടത്തും. കേരളത്തിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷൻ ഷോ മത്സരവും കർണകിനോട് അനുബന്ധിച്ചു നടത്തും. കർണകിനോട് അനുബന്ധിച്ചുനടന്ന ഇന്റർ കോളേജ് ഡാൻസ് ഫെസ്റ്റ് “താണ്ഡവ് 2022” ൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം സ്ഥാനവും തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാൾ എഞ്ചിനീയറിംഗ് കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രശസ്‌ത മ്യൂസിക് ബാൻഡ് ആയ പഗളി അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീത നിശയും പന്ത്രണ്ട് എന്ന സിനിമയുടെ പ്രമോഷണൽ പ്രോഗ്രാമും നടക്കും.
കർണക് 2022 ഉത്‌ഘാടന സമ്മേളനത്തിൽ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ,കോളേജ് ചെയർമാൻ പി വി പൗലോസ്, ട്രെഷറർ ബാബു ചെറുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ കുഞ്ഞുമോൻ, വാർഡ് മെമ്പർ സിബി മാത്യൂ, ചെറിയപള്ളി ട്രസ്റ്റീ ബിനോയ് മണ്ണഞ്ചേരി, കർണക് ചീഫ് കോർഡിനേറ്റർമാരായ എൽദോസ് ലോമി,ഡോ പൗലോസ് പൗലോസ് എന്നിവർ സംസാരിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻലാൽ സ്വാഗതവും കർണക് വിദ്യാർത്ഥി കോർഡിനേറ്റർ അനന്തു നടരാജൻ എന്നിവർ പ്രസങ്ങിച്ചു.