കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ 2019 -23 ബാച്ച് ബിടെക്, 2021-223 ബാച്ച് എംടെക് വിദ്യാർത്ഥികളുടെ ഫെയർവെൽ അലുംനി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി റവ. ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ച യോഗം കോതമംഗലം എം എൽ എ ആന്റണി ജോൺ ഉത്‌ഘാടനം ചെയ്തു. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യാതിഥി ആയിരുന്നു. കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ ചുണ്ടാട്ട് ആമുഖ പ്രഭാഷണം നടത്തി. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ എംബിറ്റ്‌സ് പൂർവ വിദ്യാർത്ഥി സംഘടനയിലേക്ക് ഉൾപ്പെടുത്തുന്ന പരിപാടിയും ചടങ്ങിൽ സംഘടിപ്പിച്ചു.
പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കെവിൻ പി ജോസഫ് (മികച്ച വിദ്യാർത്ഥി), അഭിജിത്ത് കെ സന്തോഷ് (എൻഎസ് എസ് വോളന്റീയർ), റിഡ മറിയം രാജൻ (പ്ലേസ്മെന്റ് കോർഡിൻറ്റർ), ബേസിൽ വർഗീസ് (ഐ ഇ ഡി സി കോർഡിനേറ്റർ ), അലീന അനിൽ (കൂടുതൽ ആക്ടിവിറ്റി പോയിന്റ്), ഡിവിന സെക്യുറ (സ്പെഷ്യൽ അപ്പ്രീസിയേഷൻ) എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കൂടാതെ വിവിധ ഡിപ്പാർട്മെന്റിൽ ബി ടെക് പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക് വാങ്ങിയ അമലു കെ ബെന്നി, ജോർജ്കുട്ടി കുര്യാക്കോസ്, ജെറി വിൻസെന്റ്, അജിത് രാജേന്ദ്രൻ, ഫസ്‌ന അബ്ദുൽ റസാഖ്, അരുൺ ടി.എസ്. എന്നിവരെയും എംടെക് പരീക്ഷയിൽ ആര്യ ഗോപി, അനുപം രാജ് എന്നിവർ എംടെക് പുരസ്കാരവും ഏറ്റുവാങ്ങി.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, വാർഡ് മെമ്പർ സിബി മാത്യൂസ്, കോളേജ് ചെയർമാൻ പി.വി. പൗലോസ്, കോളേജ് ട്രെഷറർ സി.കെ ബാബു, മാർ തോമ ചെറിയപള്ളി ട്രസ്റ്റീ ബിനോയ് തോമസ് മണ്ണഞ്ചേരിൽ, മാർ ബേസിൽ സ്‌കൂൾ മാനേജർ കെ പി ജോർജ്, പി.ടി.എ വൈസ് പ്രസിഡന്റ് പി പി സലിം, ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രഫ. ജോണി ജോസഫ്, പ്ലേസ്മെന്റ് ഓഫീസർ ജെന്റി ജോയ്, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി അരുൺ എൽദോ ഏലിയാസ് എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻലാൽ സ്വാഗതവും, ഐ.ക്യു.എ.സി. കോർഡിനേറ്റർ പ്രഫ. ഡോ. സോളി ജോർജ് നന്ദിയും പറഞ്ഞു.f
