കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ റിസർച്ച് ആൻഡ് കൺസൾട്ടൻസി സെൽ പ്രവർത്തനം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പി. സോജൻലാൽ ഉത്‌ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ഗവേഷണ താല്പര്യം വർധിപ്പിക്കാനും കോളേജിലെ ലാബുകൾ ഉപയോഗിച്ചുകൊണ്ട് കൺസൾട്ടൻസി സേവനം നൽകുകയുമാണ് സെല്ലിന്റെ ലക്ഷ്യം. റിസർച്ച് ആൻഡ് കൺസൾട്ടൻസി സെൽ കോർഡിനേറ്റർ ഡോ. സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രഫ. ലീന തോമസ്, പ്രഫ. മഞ്ജു ജോർജ് എന്നിവർ സംസാരിച്ചു. പ്രഫ. വീണ ജയകൃഷ്ണൻ സ്വാഗതവും ഡോ. ദേവീപ്രസാദ് വർമ്മ നന്ദിയും പറഞ്ഞു.
