നെല്ലിക്കുഴി : ചെറുവട്ടൂർ അടിവാട്ട് ക്ഷേത്രത്തിന് സമീപം ഇല്യാസ് സ്രാമ്പിക്കൽ എന്നയാളുടെ ഏകദേശം രണ്ട് വയസ്സായ മൂരിയാണ് 25 ആഴവും 10 അടി വെള്ളവുമുള്ള കിണറിൽ വീണത്. രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് കോതമംഗലം അഗ്നി രക്ഷാ സേനയുടെ സേവനം ആവശ്യപ്പെടുകയായിരുന്നു. കോതമംഗലത്ത് നിന്നും സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ K M മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന എത്തി മൂരിയെ പുറത്തെടുത്തു. സേനാംഗങ്ങളായ PN അനൂബ്, സിദ്ധീഖ് ഇസ്മയിൽ, K M ഇബ്രാഹിം, G. ഉണ്ണികൃഷ്ണൻ, S അൻഷാദ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
