Connect with us

Hi, what are you looking for?

NEWS

പ്രഫഷണല്‍ മോഷ്ടാവ് നെല്ലിക്കുഴിയില്‍ തന്നെ തങ്ങുന്നു; കഴിഞ്ഞരാത്രി മോഷ്ടാവ് രക്ഷപെട്ടത് തലനാരിഴക്ക്

നെല്ലിക്കുഴി ; കറുത്ത ടീഷര്‍ട്ട് ബര്‍മൂടനിക്കര്‍ തലയില്‍ മങ്കിതൊപ്പി പി.ടി ഉഷയെ തോല്‍പ്പിക്കുന്ന ഓട്ടക്കാരന്‍ ഇന്നലെയും വീടുകളില്‍ എത്തിയ മോഷ്ടാവ് രക്ഷപെട്ടത് തലനാരിഴക്ക്. രാത്രി 8 മണിയോടെ നെല്ലിക്കുഴി കാരയില്‍ സുബൈറിന്‍റെ വീടിന്‍റെ ടെറസിന് മുകളില്‍ അയല്‍ വീടുകളെ നിരീക്ഷിച്ചിരുന്ന മോഷ്ടാവ് തലനാരിഴയില്‍ രക്ഷപെട്ടാണ് ഓടിയത്. വീടിന്‍റെ ടെറസില്‍ മുകളില്‍ പതിയിരുന്ന മോഷ്ടാവിനെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ ഷാഹുലിന്‍റെ മകന്‍ ബാത്ത്റൂമില്‍ കയറവെ കണ്ട് ബഹളം വച്ചതാണ് മോഷ്ടാവിന് രക്ഷപെടാന്‍ പഴുതായത്. ബഹളം കേട്ടതോടെ സഹോദരന്‍ ഷാഹുലിന്‍റെ വീടിന്‍റെ പിറക് വശത്തെ ലൈറ്റ് തെളിച്ചതോടെ ടെറസില്‍ നിന്നും താഴെ ചാടിയ മോഷ്ടാവ് വീടിന്‍റെ മുന്നിലൂടെയുളള റോഡിലേക്ക് കടന്നാണ് ഓടിമറഞ്ഞത്.

കഴിഞ്ഞ മൂന്ന് മാസം മുന്‍ബ് 27 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വീടിന് തൊട്ടടുത്താണ് ഈ കാരയില്‍ സഹോദരങ്ങളുടെ വീടുകളും. മോഷ്ടാവ് കാരയില്‍ സുബൈറിന്‍റെ വീടിന് പിറകിലുളള കപ്പതോട്ടം വഴി ടെറസിന് മുകളിലേക്ക് കയറി എന്ന് സംശയിക്കുന്നു. ചുറ്റുവട്ടമുളള വീടുകളെ നിരീക്ഷിക്കുകയും ആളുകള്‍ വരുന്നതും പോകുന്നതും സസൂഷ്മം കാണുകയും ആയിരുന്നു മോഷ്ടാവ് നേരത്തെ എത്താന്‍ ഇടയാക്കിയ തെന്നാണ് അനുമാനം .ഇതിന് ചേര്‍ന്നുളള ഒരു വീട്ടില്‍ പകല്‍ ആള്‍ ഇല്ലായിരുന്നു.ഈ വീടായിരിക്കാം മോഷ്ടാവ് ലക്ഷ്യം വച്ചത്.ഇവരുടെ മുറ്റത്ത് നിന്നും പുതിയ തുണിയുടെ തോര്‍ത്ത് മുറിച്ച് ഇട്ടനിലയില്‍ കണ്ട് കിട്ടി.ഇത് മോഷ്ടാക്കളുടെ അടയാളം ആകാനും സാധ്യത കാണുന്നു. പകല്‍ സമയങ്ങളില്‍ പഴയ ഇരുബ് പേപ്പര്‍ തുടങ്ങിയവ ശേഖരിക്കാന്‍ എന്ന നിലയിലും പല ഉല്‍പ്പന്നങ്ങളുമായി കച്ചവടത്തിന് എന്ന നിലയിലും നിങ്ങളുടെ വീടുകള്‍ നിരീക്ഷിക്കാന്‍ ഇവര്‍ എത്തിയേക്കാം മറ്റൊരു സാധ്യത ഗ്രഹഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ എന്ന നിലയിലും അപരിചിതരായവര്‍ എത്തിയാല്‍ കരുതി ഇരിക്കണം.

ഒരു കറുത്ത ബാഗ് തൂക്കിപിടിച്ച് അപരിചിതനായ ഒരാള്‍ ഈ വീടുകള്‍ക്ക് മുന്നിലൂടെ സഞ്ചരിച്ചതായി അഭ്യൂഹം പടരുന്നുണ്ട്.നെല്ലിക്കുഴി കേന്ദ്രീകരിച്ച് ഏതൊ റൂമൊ വീടൊ എടുത്ത് താമസിച്ചുമാകാം ഇവര്‍ മോഷണത്തിനായി നെല്ലിക്കുഴിയില്‍ എത്തിയിട്ടുളളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ ഉളള പെരുംബാവൂരിലും ഇത്തരം മോഷണം വ്യാപകമാണ്. വലിയ അടച്ചുറപ്പുളള കോണ്‍ക്രീറ്റ് വീടുകളില്‍ അനായാസമാണ് ഇവര്‍ അകത്ത് കയറുക.കനമുളള സ്റ്റീല്‍ ജനലഴികള്‍ ശബ്ദമില്ലാതെ കട്ട് ചെയ്ത് മാറ്റാന്‍ ശേഷിയുളള ഇലക്ട്രിക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ ഇവരുടെ കൈവശം ഉണ്ട്.ഡോറുകളുടെ ലോക്കുകളും ജനലിന്‍റെ കുറ്റികളും അനായാസം ഇവര്‍ ഗ്രില്‍ ഉപയോഗിച്ച് തുരന്ന് തുറക്കുകയാണ് ചെയ്യുക.

നെല്ലിക്കുഴി നോട്ടമാക്കിയ പ്രഫഷണല്‍ മോഷ്ടാവിനെ പോലീസിന് ഇതുവരെ പിടിക്കാന്‍ കഴിയാത്തത് നാട്ടുകാരെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ മോഷ്ടാക്കളെ നേരിടാന്‍ ജാഗ്രത കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ നാല് വരെ നമ്മുടെ വീടുകളും അയല്‍ വീടുകളും നമ്മുടെ ജാഗ്രതയില്‍ ആകണം മോഷ്ടാവ് നമ്മുടെ അടുത്ത് തന്നെയുണ്ട്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...