NEWS
നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ കാർഡുടമകൾക്കും സൗജന്യ റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കോതമംഗലം: കണ്ടെൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ട നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ കാർഡുടമകൾക്കും സൗജന്യ റേഷൻ അനുവദിക്കണമെന്നും, അഥിതി തൊഴിലാളികൾക്ക് ധാന്യക്കിറ്റും അടിയന്തിമായി അനുവദിക്കണമെന്ന് നെല്ലിക്കുഴി മണ്ഡലം യു.ഡി.എഫ്.കമ്മറ്റി ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ദിവസ വേതനക്കാരും, കച്ചവടക്കാരുമായ ബഹു ഭുരിപക്ഷം വരുന്ന ആളുകൾക്ക് പുറത്തു പോയി ജോലി ചെയ്യാൻ പറ്റാതായി. ഒരാഴ്ചയായി വരുമാനം നിലച്ച ഇവരുടെ കുടുബങ്ങൾ മുഴുവൻ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണുളളത്.ഇവർക്ക് അടിയന്തിര ഭക്ഷ്യ വിതരണം നടപ്പാക്കണം. നെല്ലിക്കുഴിയിൽ രോഗം കണ്ടെത്തി രണ്ടാഴ്ച പിന്നിട്ടിട്ടും രോഗവ്യാപനത്തിൻ്റെ ഉറവിടം കണ്ടെത്തുവാനോ, വ്യാപനം തടയുവാനുള്ള മുൻകരുതലുകളെടുക്കു വാനോ,അണുനശീകരണം നടത്തുവാനോ, പഞ്ചായത്തോ ആരോഗ്യവകുപ്പോ വേണ്ടത്ര ഇടപെടുന്നില്ല. രോഗം സ്ഥിരീകരിച്ച ഹോട്ടലുടമയും, കുടുംബവും പങ്കെടുത്തിട്ടുള്ള ബന്ധുവായ പ്രാദേശിക നേതാവിൻ്റെ വീട്ടിലെ വിവാഹ നിശ്ചയചsങ്ങിലും, ഇവരുടെ മറ്റൊരു കുടുംബത്തിലെ ജൻമദിനാഘോഷ ചടങ്ങിലുമായി നിരവധി പേർ പങ്കെടുത്തതായാണ് വിവരം. പഞ്ചായത്താഫീസിനു സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് ജീവനക്കാരും, ജനപ്രതിനിധികളും, പൊതു പ്രവർത്തകരും ഉൾപ്പെട്ടതായി പറയുന്നു.
ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചടങ്ങ് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുവാനോ, ഇതിൽ പങ്കെടുത്തവരെ കൃത്യമായി ഹോം കോറന്റെനിൽ വിടുന്നതിനുള്ള നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല ഈ വീഴ്ച മറച്ചു വെക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് മുഴുവൻ കണ്ടെയെൻമെന്റ് സോണാക്കുന്നതിനായി പഞ്ചായത്ത് ഭരണ സമിതി ജില്ലാ കളക്ടറോട് ശുപാർശയിലൂടെ ആവശ്യപ്പെട്ടത്. ഞയറാഴ്ചവരെ പഞ്ചായത്ത് അറിയിപ്പ് പ്രകാരമുള്ള രോഗം സ്ഥീകരിച്ചവരിൽ 25 പേരിൽ ഒന്നോ രണ്ടോ പേർ ഒഴികെ ബാക്കിയുള്ളവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തവരും, ഇവരുടെ സമ്പർക്കത്തിൽ പെട്ടവരുമാണ് ഇവരെല്ലാം നെല്ലിക്കുഴിയുമായി ബന്ധപ്പെട്ട വാർഡുകളിൽ ഉള്ളവർ മാത്രമാണ്. ഇതു മൂലം പഞ്ചായത്തിലെ മറ്റ് വാർഡുകളിലെ ജനങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ആയിരത്തിലേറെ അതിഥി തൊഴിലാളികൾ വസിക്കുന്ന ഈ പ്രദേശത്തുള്ള ഒരാൾക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതും പരിഗണിച്ച് രോഗവ്യാപന ഉറവിടം വ്യക്തമാക്കുകയും, ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും യു.ഡി.എഫ്.നെല്ലിക്കുഴി മണ്ഡലം ചെയർമാൻ കെ.എം.ആസാദും, കൺവീനർ കെ.എം.മുഹമ്മദും ആവശ്യപ്പെട്ടു.
NEWS
ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകള്‍കൊണ്ട് സാഹസീകമായാണ് മാര്‍ട്ടിന്‍ മേക്കമാലി രാജവെമ്പാലയെ കീഴടക്കിയത്. പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമന്‍ രാജവെമ്പാലയാണ് പിടിയിലായത്.ഒരാഴ്ചയായി പാമ്പിനെ പ്രദേശത്ത് കണ്ടിരുന്നു.എന്നാല്‍ പിടിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിര്‍ദേശപ്രകാരം മാര്‍ട്ടിന്‍ ദൗത്യം ഏറ്റെടുത്തത്.രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
CRIME
നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി മര്‍ദ്ധിക്കുന്നത് കണ്ട് ചോദ്യംചെയ്ത നാട്ടുകാരായ ചിലരേയാണ് പ്രതീകള്‍ ആദ്യം ആക്രമിച്ചത്.അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിച്ചുനിറുത്തി തന്നെ കുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.അജ്മലിന്റെ വയറിനോട് ചേര്‍ന്നാണ് കുത്തേറ്റത്.രക്തം വാര്‍ന്നൊഴുകിയിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME19 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു