Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ കാർഡുടമകൾക്കും സൗജന്യ റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം: കണ്ടെൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ട നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ കാർഡുടമകൾക്കും സൗജന്യ റേഷൻ അനുവദിക്കണമെന്നും, അഥിതി തൊഴിലാളികൾക്ക് ധാന്യക്കിറ്റും അടിയന്തിമായി അനുവദിക്കണമെന്ന് നെല്ലിക്കുഴി മണ്ഡലം യു.ഡി.എഫ്.കമ്മറ്റി ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ദിവസ വേതനക്കാരും, കച്ചവടക്കാരുമായ ബഹു ഭുരിപക്ഷം വരുന്ന ആളുകൾക്ക് പുറത്തു പോയി ജോലി ചെയ്യാൻ പറ്റാതായി. ഒരാഴ്ചയായി വരുമാനം നിലച്ച ഇവരുടെ കുടുബങ്ങൾ മുഴുവൻ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണുളളത്.ഇവർക്ക് അടിയന്തിര ഭക്ഷ്യ വിതരണം നടപ്പാക്കണം.  നെല്ലിക്കുഴിയിൽ രോഗം കണ്ടെത്തി രണ്ടാഴ്ച പിന്നിട്ടിട്ടും രോഗവ്യാപനത്തിൻ്റെ ഉറവിടം കണ്ടെത്തുവാനോ, വ്യാപനം തടയുവാനുള്ള മുൻകരുതലുകളെടുക്കു വാനോ,അണുനശീകരണം നടത്തുവാനോ, പഞ്ചായത്തോ ആരോഗ്യവകുപ്പോ വേണ്ടത്ര ഇടപെടുന്നില്ല. രോഗം സ്ഥിരീകരിച്ച ഹോട്ടലുടമയും, കുടുംബവും പങ്കെടുത്തിട്ടുള്ള ബന്ധുവായ പ്രാദേശിക നേതാവിൻ്റെ വീട്ടിലെ വിവാഹ നിശ്ചയചsങ്ങിലും, ഇവരുടെ മറ്റൊരു കുടുംബത്തിലെ ജൻമദിനാഘോഷ ചടങ്ങിലുമായി നിരവധി പേർ പങ്കെടുത്തതായാണ് വിവരം. പഞ്ചായത്താഫീസിനു സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് ജീവനക്കാരും, ജനപ്രതിനിധികളും, പൊതു പ്രവർത്തകരും ഉൾപ്പെട്ടതായി പറയുന്നു.

ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചടങ്ങ് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുവാനോ, ഇതിൽ പങ്കെടുത്തവരെ കൃത്യമായി ഹോം കോറന്റെനിൽ വിടുന്നതിനുള്ള നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല ഈ വീഴ്ച മറച്ചു വെക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് മുഴുവൻ കണ്ടെയെൻമെന്റ് സോണാക്കുന്നതിനായി പഞ്ചായത്ത് ഭരണ സമിതി ജില്ലാ കളക്ടറോട് ശുപാർശയിലൂടെ ആവശ്യപ്പെട്ടത്. ഞയറാഴ്ചവരെ പഞ്ചായത്ത് അറിയിപ്പ് പ്രകാരമുള്ള രോഗം സ്ഥീകരിച്ചവരിൽ 25 പേരിൽ ഒന്നോ രണ്ടോ പേർ ഒഴികെ ബാക്കിയുള്ളവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തവരും, ഇവരുടെ സമ്പർക്കത്തിൽ പെട്ടവരുമാണ് ഇവരെല്ലാം നെല്ലിക്കുഴിയുമായി ബന്ധപ്പെട്ട വാർഡുകളിൽ ഉള്ളവർ മാത്രമാണ്. ഇതു മൂലം പഞ്ചായത്തിലെ മറ്റ് വാർഡുകളിലെ ജനങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ആയിരത്തിലേറെ അതിഥി തൊഴിലാളികൾ വസിക്കുന്ന ഈ പ്രദേശത്തുള്ള ഒരാൾക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതും പരിഗണിച്ച് രോഗവ്യാപന ഉറവിടം വ്യക്തമാക്കുകയും, ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും യു.ഡി.എഫ്.നെല്ലിക്കുഴി മണ്ഡലം ചെയർമാൻ കെ.എം.ആസാദും, കൺവീനർ കെ.എം.മുഹമ്മദും ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!