നെല്ലിക്കുഴി : അകാലത്തിൽ മരണത്തിന് കീഴടങ്ങിയ നെല്ലിക്കുഴി പഞ്ചായത്തിലെ മുൻ മെമ്പറുടെ മകളുടെ വിവാഹ ധനസഹായമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരേതനായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരുടെ ഒണറിയത്തിൽ നിന്നും ആയിരം രൂപ വീതം എടുക്കുകയും , അങ്ങനെ കിട്ടുന്ന ഇരുപത്തിയൊരായിരം രൂപ വീട്ടുകാർക്ക് കൊടുക്കുവാനുമാണ് തീരുമാനിച്ചിരുന്നത്. 21 മെമ്പർമാരുള്ള പഞ്ചായത്തിൽ എല്ലാവരും ഐക്യകണ്ടേന തീരുമാനത്തോടൊപ്പം നിൽക്കുകയായിരുന്നു. ഓണത്തിനോടനുബന്ധിച്ചു നടന്ന വിവാഹത്തിൽ സംബന്ധിച്ച പഞ്ചായത്ത് പ്രിസിഡന്റ് ബാങ്ക് അവധിയായതുകൊണ്ട് പണം എടുക്കുവാൻ സാധിച്ചില്ല എന്ന് വെളിപ്പെടുത്തുകയും ചെയ്‌തു. പിന്നീട് ഒന്നരമാസത്തിന് ശേഷം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒരു അംഗം ധനസഹായത്തിന്റെ കാര്യം ഓർമ്മിപ്പിച്ചപ്പോൾ ആണ് വിവാദം ആരംഭിക്കുന്നത്. മുൻ മെമ്പറുടെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്‌തു. ഒന്നരമാസമായി വിവാഹ ധനസഹായം കൈമാറാതിരുന്ന പഞ്ചായത്ത് പ്രിസിഡന്റിനെതിരെ മെമ്പർമാർക്കിടയിതന്നെ അമർഷം ഉണ്ടായിരിക്കുകയാണ്. യു ഡി ഫിന്റെ ആഭ്യമുഖ്യത്തിൽ പ്രിസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സമരരംഗത്തേക്ക് കടന്നിരിക്കുകയാണ്.
You May Also Like
NEWS
കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...
NEWS
കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...
NEWS
കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...
NEWS
നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...
You must be logged in to post a comment Login