Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴിയിലെ ബാലിക പീഡനം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസ് എടുത്തു

കോതമംഗലം : രണ്ടാഴ്ച്ച മുൻപ് നെല്ലിക്കുഴിക്ക് സമീപം പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിൽ വെച്ച് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പോലീസ് പിടികൂടി നിയമനടപടികൾക്ക് വിധേയമാക്കിയിരുന്നു. അതിനെത്തുടർന്ന് സമീപ പ്രദേശത്തുള്ള ചിലർ സോഷ്യൽ മീഡിയ വഴി ഈ സംഭവത്തിന് വൻ പ്രചാരം നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പ്രായപൂർത്തിയാകാത്ത കുറ്റാരോപിതരുടെയും , വ്യക്തികളുടെയും പേര് വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശിഷാർഘമാണ്. ബാലികയുടെ പേര് വിവരങ്ങൾ പൊതുസമൂഹത്തിന് മനസ്സിലാകുന്ന രീതിയിൽ വീഡിയോ എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച നെല്ലിക്കുഴി സ്വദേശി അജ്മലിനെ കോതമംഗലം പോലീസ് ഇന്ന് അറസ്റ്റ് ചെയ്‌തു. സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുവാൻ പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. യുവാക്കളുടെ നേതൃത്വത്തിൽ ഇരുമലപ്പടിയിൽ നിന്നും നെല്ലിക്കുഴി വഴി കോതമംഗലത്തേക്ക് ബൈക്ക് റാലി നടത്തുന്നു എന്ന രീതിയിൽ  പ്രചരിപ്പിച്ചർക്കതിരെയും കേസ് രെജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!