Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി ഇളബ്രയിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം.

കോതമംഗലം: ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. നെല്ലിക്കുഴി പാണാട്ടിൽ പി.എ അലിയാരുടെ ഉടമസ്ഥതയിൽ ഇളബ്രയിലുള്ള റോയൽ ഫർണിച്ചർ യൂണിറ്റിനാണ് തീ പിടിച്ചത്. ഏകദേശം പതിനായിരത്തോളം സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഫർണിച്ചർ കടയാണ് അഗ്നിക്കിരയായത്. ഫർണിച്ചർ കടയുടെ പല ഭാഗത്ത് ഒരേ സമയം തീ ആളി പടരുകയായിരുന്നു.സംഭം അറിഞ്ഞ് ഉടൻ കോതമംഗലത്ത് നിന്ന് ഫയർഫോഴ് സംഘം എത്തിയെങ്കിലും കൂടുതൽ ഫോഴ്സ് ഇല്ലാതെ തീയണക്കാനാകില്ലെന്ന് മനസ്സിലാക്കി മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സേനയുടെ സഹായം തേടുകയായിരുന്നു.

കോട്ടപ്പടി പോലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഗ്നിരക്ഷാസേന മൂന്ന് മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ പുലർച്ചെ ആറോടെയാണ് പൂർണമായും തീയണക്കാനായത്. 18 ടാങ്കറോളം വെള്ളം പമ്പ്ചെയ്യേണ്ടതായി വന്നു. അത്ര ശക്തമായി തീയാളി പടർന്നിരുന്നു. സമീപത്തെ പറമടയിൽ നിന്ന് ഫയർഫോഴ്സിന് ടാങ്കറുകൾ നിറക്കാനായതും തീയണക്കാൻ കൂടുതൽ സഹായകമായി. ഫർണ്ണിച്ചൻ നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന മരം ഉരുപ്പടികളും, ഫർണിച്ചറുകളും, നിർമ്മാണത്തിനുള്ള യന്ത്രസാമഗ്രികളും കത്തിനശിച്ചു. തിയാളി പടരുന്നതറിഞ്ഞ് തൊഴിലാളികൾ ഓടി പുറത്ത് കടന്നതിനാൽ ആളപകടം ഒഴിവായി.ലക്ഷങ്ങളുടെ നാശം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ. നാശനഷ്ടം ക്രിത്യമായി കണക്കാക്കുന്നതേയുള്ളു. രാത്രിയിൽ പെയ്ത മഴക്കൊപ്പം ശക്തമായ മിന്നലും ഉണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ ഷോട്ട് സർക്യുട്ടാണോ അഗ്നിബാധക്കിടയാക്കിയതെന്നും പരിശോധിച്ച് വരുന്നുണ്ട്.

പെരുബാവൂർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച് അസൈനാർ ,മൂവാറ്റുപുഴ സ്റ്റേഷൻ ഓഫീസർ റ്റി.കെ.സുരേഷ്, കോതമംഗലം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. കോതമംഗലം ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സജി മാത്യു, ലീഡിങ്ങ് ഫയർമാൻ ബി.സി ജോഷി, ഫയർമാൻമാരായ കെ.എ ഷംസുദീൻ, ഡി. ബിബിൻ, എ.എസ് നജീബ്, ഫയർമാൻ ഡ്രൈവർ എസ്.അനിൽകുമാർ, ഹോംഗാർഡ് ഇ.എൻ ദിവാകരൻ എന്നിവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!