Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴിയിലെ കമ്മ്യൂണിറ്റി കിച്ചൺ വിവാദം; മുൻ പഞ്ചായത്ത് അംഗത്തിനെതിരായ കേസിന് സ്റ്റേ

കോതമംഗലം : നെല്ലിക്കുഴിയിലെ സിപിഎം പഞ്ചായത്ത് അംഗങ്ങളുടെ കമ്യൂണിറ്റി കിച്ചൻ നടത്തിപ്പും പണപ്പിരിവും നടത്തിപ്പിനെതിരെ പ്രതികരിച്ച മുൻ പഞ്ചായത്ത് അംഗത്തിനെതിരായ കേസിന് സ്റ്റേ. ഹൈക്കോടതി ഉത്തരവ് കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ അലി പടിഞ്ഞാറെച്ചാലിക്കെതിരായ ഹർജിയിൽ ലോക് ഡൗൺ കാലത്ത് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിനെതിരെ സോഷ്യൽ മീഡീയ വഴി പ്രതികരിച്ചതിന് പോലീസ് കേസ് നേരിടേണ്ടിവന്ന മുൻ പഞ്ചായത്തംഗത്തിന് കോടതി ഇടപെടലിൽ ആശ്വാസം. കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ നെല്ലിക്കുഴി പടിഞ്ഞാറെച്ചാലിൽ അലിയ്‌ക്കെതിരെ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിപ്രകാരം കോതമംഗലം പോലീസ് ചാർജ്ജ് ചെയ്ത കേസ്സിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നെല്ലിക്കുഴി പഞ്ചായത്തിലെ അഥിതി തൊഴിലാളികളടക്കമുള്ളവർക്കായി തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിന്റെ പേരിൽ ഉടലെടുത്ത വാദപ്രതിവാദമാണ് പോലീസ് കേസിലെത്തിയത്. സി പി എം നേതാക്കളും പഞ്ചായത്ത് ഭരണ സമിതിയും ചേർന്ന് വ്യാപക പണപ്പിരിവ് നടത്തിയിട്ടും കിച്ചണിൽ നിന്നും വിതരണം ചെയ്ത ഭക്ഷണങ്ങൾ തീരെ നിലവാരമില്ലാത്തതാണെന്നും അളവിൽ കുറവാണെന്നും ഇതിനെതിരെ അഥിതി തൊഴിലാളികൾ തന്നെ പ്രതിഷേധമുയർത്തി എന്നുമായിരുന്നു ഒരു വിഭാഗം ഉന്നയിച്ച് ആരോപണം. വൻ തുക നാട്ടുകാരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുത്തിട്ടും സാമൂഹ്യ അടുക്കളവഴി മോശപ്പെട്ട ഭക്ഷണങ്ങൾ വിതരണം ചെയ്‌തെന്നായിരുന്നു
അലി പടിഞ്ഞാറെച്ചാലിൽ ആരോപിച്ചത്.സാമൂഹിക മാധ്യമങ്ങൾ വഴി അലി ഈ ആരോപണങ്ങൾ പ്രചരിപ്പിയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നടത്തിയ പരസ്യ പ്രതിഷേധത്തിനെതിരെയാണ് പഞ്ചായത്ത് പ്രസിഡന്റ് കോതമംഗലം പോലീസിൽ പരാതി നൽകിയത്.

അലിയുടെ പ്രചാരണം ഭരണസമതിയ്ക്ക് അപകീർത്തിയുണ്ടാക്കിയെന്നും രാഷ്ടീയ ലക്ഷ്യം വച്ചുള്ളതാണെന്നുമായിരുന്നു പരാതിയിലെ പ്രധാന സൂചന. പരാതിപ്രകാരം അലിയ്‌ക്കെതിരെ കോതമംഗലം പോലീസ് കേസെടുത്തു. മൊബൈൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അലി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിനായി സി.പി.എമ്മിലെ ചിലർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റിനെ ഉപയോഗപ്പെടുത്തി തനിക്കെതിരൈ വ്യാജ പരാതി നൽകുകയായിരുന്നെന്ന് കാണിച്ചാണ് അലി ഹൈക്കോടതിയെ സമീപിച്ചത്.നിലിവിൽ കേസിൽ പോലീസ് തുടരുന്ന നിയമ നടപടികൾ നിർത്തിവയ്ക്കണമെന്നാണ് ഹൈക്കോടതി സ്‌റ്റേ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...