Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴിയിലെ പാറമടയിൽ മാലിന്യം തളളിയ സംഭവം ; ആര്‍ ഡി ഒ സ്ഥലം സന്ദര്‍ശിച്ചു.

കോതമംഗലം ; നെല്ലിക്കുഴിയില്‍ സ്വകാര്യ വെക്തി പാറമടയില്‍ ലോഡ് കണക്കിന് മാലിന്യം തളളിയ സംഭവത്തില്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍ ഡി ഒ മാലിന്യ കേന്ദ്രം സന്ദര്‍ശിച്ചു.കോതമംഗലം എം എല്‍ എ ആന്‍റണി ജോണ്‍ തഹസീല്‍ദാര്‍ കെ.എം നാസ്സര്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് ആര്‍ ഡി ഒ എം വി സുരേഷ് സ്ഥലം സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദിന്‍റെ നേതൃത്വത്തില്‍ കളക്ടറെ നേരില്‍ സന്ദര്‍ശിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മുവാറ്റുപുഴ ആര്‍ ഡി ഒ എം വി സുരേഷിന് മാലിന്യ കേന്ദ്രം സന്ദര്‍ശിച്ച് നടപടി എടുക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

രണ്ടാം വാര്‍ഡില്‍ സ്വകാര്യ വെക്തിയുടെ വിജനമായ പാറമടയില്‍ നൂറ് കണക്കിന് ലോഡ് ആശുപത്രിമാലിന്യങ്ങളും അറവ് , മത്സ്യ മാലിന്യങ്ങള്‍ അടക്കം ജില്ലയുടെ ഇതര ഭാഗങ്ങളില്‍ നിന്നായി ആരുമറിയാതെ രാത്രി കാലങ്ങളില്‍ ഈ പാറമടയില്‍ കൊണ്ടുവന്ന് തളളിയിരുന്നത്.ഇതോടെ പാറമടയില്‍ നിന്നുളള ജലം തൊട്ടടുത്തുളള കുടിവെളള സംഭരണിയിലേക്കും ജല സ്രോതസുകളിലേക്കും ഒഴുകുകയും ശക്തമായ ദുര്‍ഗന്ധം പരിസരങ്ങളില്‍ നിറഞ്ഞതോടെയാണ് പ്രദേശവാസികളുടെ അന്വേഷണത്തില്‍ പാറമടയില്‍ കാലങ്ങളായി മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസമാലിന്യങ്ങളും അറവ് മാലിന്യങ്ങളും പണം വാങ്ങി സ്വകാര്യ വെക്തി പാറമടയില്‍ നിക്ഷേപിക്കുന്നതായുളള വിവരം പുറത്ത് വന്നത്. ഇതോടെ നാട്ടുകാര്‍ ശക്തമായ നടപടി ആവശ്യപെട്ട് രംഗത്ത് വരികയും ഗ്രാമപഞ്ചായത്തിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറമടയില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ ആവശ്യപെട്ട് സ്ഥലം ഉടമയ്ക്ക് സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും ഇതിനെ മറികടന്ന് വീണ്ടും സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി പരാതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദ് പറഞ്ഞു.

ഇതിനെ തുടര്‍ന്ന് റവന്യു പോലീസ്,ആരോഗ്യ വകുപ്പിനെ ഉപയോഗപെടുത്തി മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തുകയാണുണ്ടായത്. പ്രദേശ വാസികളുടെ കുടിവെളളം അടക്കം മലിനമാക്കിയ ഈ നടപടി ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതാണന്നും മാലിന്യങ്ങള്‍ നീക്കാനാവശ്യമായ നടപടി ഉറപ്പ് വരുത്തണമെന്നും കോതമംഗലം എം എല്‍ എ ആന്‍റണി ജോണ്‍ ആര്‍ ഡി ഒയോട് ആവശ്യ പെട്ടു തഹസീല്‍ദാര്‍ കെ.എം നാസര്‍ മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പ്രദേശവാസികള്‍ അടക്കം മാലിന്യ കേന്ദ്രത്തിന്‍റെ ശോചനീയവസ്ഥ ആര്‍ ഡി ഒ ക്ക് കാണിച്ച് കൊടുത്തു .നാളെ മുതല്‍ ഏഴ് ദിവസത്തിനുളളില്‍ മാലിന്യം നീക്കം ചെയ്യാന്‍ സ്ഥലമുടമയ്ക്ക് നോട്ടീസ് നല്‍കാന്‍ നടപടി സ്വീകരിച്ചതായും ചട്ടപ്രകാരം കേസെടുത്തതായും ആര്‍ ഡി ഒ എം വി സുരേഷ് അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...