കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എം. വി റെജി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്ദു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഭരണ സമിതി നിർമ്മാണം പൂർത്തിയാക്കി ഫണ്ട് കൈമാറിയ റോഡുകൾ പഞ്ചായത്ത് പ്രസിഡന്റും, നിർവ്വഹണ ഉദ്ദ്യേഗസ്ഥരും ചേർന്ന് DPC യെ തെറ്റിദ്ധരിപ്പിച്ച് പണി പൂർത്തിയാക്കിയ റോഡുകൾക്ക് വീണ്ടും ഭരണാനുമതി നേടി ടെൻഡർ നടപടി പൂർത്തിയാക്കുകയും പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ച് പാസാക്കി പണം തട്ടാൻ ശ്രമം നടത്തിയതിൽ പ്രതിഷേധിച്ചായിരിന്നു യു ഡി എഫ് മെമ്പർമാരുടെ സമരം.
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി മുൻ കാലങ്ങളിൽ നിർമ്മാണം പൂർത്തീകരിച്ച പത്തോളം റോഡുകളും, പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മെയിന്റൻസും ഉൾപ്പെടെയുള്ളവ കൃതിമമായി പുതിയ പദ്ധതി ഉണ്ടാക്കി DPC യെ തെറ്റിദ്ധരിപ്പിച്ച് അംഗീകാരം നേടുകയും തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ടെൻഡർ നടപടികൾക്ക് അംഗീകാരം നേടുകയുമായിരിന്നു. ഈ നടപടികൾക്ക് എല്ലാം കൂട്ടു നിന്നത് പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതിയും, അസിസ്സ്റ്റന്റ് എഞ്ചിനീയറും, പഞ്ചായത്ത് സെക്രട്ടറിയുമാണെന്നാണ് യുഡിഎഫ് ന്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ധർണ്ണാ സമരം സംഘടിപ്പിച്ചത്.
പി എം സക്കറിയ സ്വാഗതവും, അലി പടിഞ്ഞാറേച്ചാലിൽ, മെമ്പർമാരായ നാസർ വട്ടേകാടൻ, വൃന്ദ മനോജ്, ഷഹന ഷെരീഫ്, മറ്റ് യുഡിഎഫ് നേതാക്കളായ കെ .എം ആസാദ്, അജീബ്ഇരമല്ലൂർ,പരീത് പട്ടമ്മാവുടി, എം. എ കരിം, റ്റി.ജി അനിമോൻ, മുഹമ്മദ് കൊളത്താപ്പിള്ളി, പി . പി തങ്കപ്പൻ, ഷെമീർ പാറപ്പാട്ട്, കെ.എം കുഞ്ഞു ബാവ, അബു കൊട്ടാരം, കെ.പി അബ്ബാസ്, ഇബ്രാഹിം ഇടയാലി, നൗഫൽ കാപ്പുചാലി, അനിൽ രാമൻ നായർ,സലിം പേപ്പതി, റിയാസ് ഓലിക്കൽ, എം.കെ നാസർ ,ബഷീർ ചിറങ്ങര എന്നിവർ സംസാരിച്ചു.