കോതമംഗലം : നെല്ലിക്കുഴി പൂവത്തൂരില്‍ നായ്ക്കല്‍ നാല് ആടുകളെ കടിച്ചുകൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ പുറത്തിറക്കാന്‍പോലും ഭയപ്പെടേണ്ട സാഹചര്യമുണ്ട്. ഉപജീവനത്തിനായി വളർത്തുന്ന നാല് ആടുകളെയാണ് രാവിലെ 11 മണിയോടെയാണ് തെരുവ്നായ്ക്കൾ കൂട്ടം ചേർന്ന് 4 ആടുകളെ കടിച്ചു കീറി കൊന്നത്. പൂവ്വത്തൂർ പാറീടിക ഭാഗത്ത് താമസിക്കുന്ന കോക്കാടൻ ഇബ്രാഹീം കുട്ടിയുടെ ആടുകളെയാണ് നായ്ക്കൾ കടന്നാക്രമിച്ചത്. തെരുവ് നായ്ക്കൾ ആടുകളെ ആക്രമിക്കുന്ന വിവരം
മകൻ കരഞ്ഞു കൊണ്ട് ഓടിവന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്. പഞ്ചായത്ത് അധികാരികള്‍ നായ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
