Connect with us

Hi, what are you looking for?

CHUTTUVATTOM

‘എനിച്ചും അറിയാ മാജിക്’: ഭിന്നശേഷിക്കാരുടെ ഹൃദയം കവർന്ന് ഗോപിനാഥ് മുതുകാട് പീസ് വാലിയിൽ

കോതമംഗലം : ‘എനിച്ചും അറിയാ മാജിക്’ കയ്യിൽ ചുരുട്ടി പിടിച്ച പേപ്പറുമായി അമ്മയോടൊപ്പം സ്റ്റേജിലേക്ക് എത്തിയ ശ്രേയസിന്റെ ഈ വാക്കുകൾ കേട്ട് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ഒന്നമ്പരന്നു..
പേപ്പർ കുഴൽ പോലെ ആക്കി ‘എന്തെങ്കിലും കാണുന്നുണ്ടോ’ എന്നായി അടുത്ത ചോദ്യം.
ഇല്ല എന്നു സദസ്സ് ഒന്നടങ്കം പറഞ്ഞ നിമിഷം വർണ്ണ റിബൺ പേപ്പർ ചുരുളിൽ നിന്നും പുറത്തെടുത്ത ശ്രേയസിന്റെ പ്രകടനം ഏവരെയും അത്ഭുതപെടുത്തി.
ശ്രേയസിനെ വാരിയെടുത്ത ഗോപിനാഥ് മുതുകാട് നെറുകയിലും കവിളിലും ഉമ്മകൾ നൽകി ചേർത്തു പിടിച്ചു. കോതമംഗലം പീസ് വാലിയിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള ഏർലി ഇന്റർവെൻഷൻ സെന്ററ്റിന്റെ കുടുംബ സംഗമത്തിലായിരുന്നു ഈ ഹൃദ്യമായ കാഴ്ചകൾ. ഗോപിനാഥ് മുതുകാട് കുടുംബ സംഗമത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവിന്റെ മനോഭാവത്തിലേക്ക് സമൂഹ മനസാക്ഷി മാറേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭിന്നശേഷിക്കാരെ പ്രത്യേകമായി പരിഗണിക്കാതെ, സ്വഭാവികമായി ഉൾചേർക്കുന്ന വിദ്യാഭ്യാസ രീതിയാണ് വരും നാളുകളിൽ വേണ്ടത് എന്നു അദ്ദേഹം കൂട്ടി ചേർത്തു.
പീസ് വാലിയുടെ പ്രവർത്തനങ്ങൾ ഭാവി കേരളത്തിന്‌ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.വളർച്ചാപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയമായ ചികിത്സകളിലൂടെ കുട്ടികളെ സാധാരണ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന സംവിധാനമാണ് ഏർലി ഇന്റർവെൻഷൻ സെന്റർ.
വിദേശങ്ങളിൽ പ്രചാരത്തിലുള്ള ഈ പ്രാരംഭ ഇടപെടൽ രീതി കേരളത്തിൽ പരിചിതമാകുന്നേ ഉള്ളൂ.
കുട്ടികൾക്കാവശ്യമായ എല്ലാ തെറാപ്പികളും ഒരു കുടക്കീഴിൽ ശാസ്ത്രീയമായി സംവിധാനിച്ചിട്ടുണ്ട്.
പൂജ്യം മുതൽ 6 വയസ്സു വരെയുള്ള കുട്ടികൾക്കാണ് സ്ഥാപനത്തിന്റെ സേവനങ്ങൾ ലഭ്യമാകുന്നത്.
ഡെവലപ്പ്മെന്റൽ പീഡിയട്രിഷ്യന്റെ വിശദമായ പരിശോധനനായാണ് ചികിത്സയുടെ ആദ്യ പടി.
ഡോക്ടർ തയ്യാറാക്കുന്ന ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നത് എഴോളം വ്യത്യസ്ത തെറാപ്പിസ്റ്റുകൾ അടങ്ങുന്ന ടീം ആണ്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
ഒക്കുപേഷണൽ തെറാപ്പിസ്റ്റ്,
സ്പീച് തെറാപ്പിസ്റ്റ്,
സ്പെഷ്യൽ എഡ്യൂക്കേറ്റർ,
ഏർലി ഇന്റർവെൻഷനിസ്റ്റ്,
സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സ നൽകുന്നത്.
ഓഡിയോളജി ലാബ്, ബേബി എമർജൻസി റൂം,
മൾട്ടി സെൻസറി റൂം, ഓഡിയോ വിഷ്വൽ റൂം,
പ്രിപ്പരെട്ടറി ക്ലാസ്സ്‌ റൂം, ഏർലി ഇന്റർവെൻഷൻ റൂം, ഏർലി സ്റ്റിമുലേഷൻ റൂം, റെമഡിയൽ ക്ലാസ്സ്‌ റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ഏർലി ഇന്റർവെൻഷൻ സെന്ററിൽ വളർച്ചപരമായ പ്രത്യേകതകൾ നേരിടുന്ന 96 കുട്ടികളാണ് വ്യത്യസ്ത തെറാപ്പികൾക്ക് വിധേയരാകുന്നത്.
പണമില്ലാത്തതിനാൽ വളർച്ചാപരമായ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് ചികിത്സ നിഷേധിക്കപെടരുത് എന്ന ലക്ഷ്യം മുൻനിറുത്തി പൂർണ്ണമായും സൗജന്യമായാണ് സ്ഥാപനത്തിന്റെ പ്രവർത്തനം.
തൃശൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റിഷൻ കേന്ദ്രത്തിലെ ഓട്ടിസം സ്കൂൾ കോ ഓർഡിനേറ്റർ പി നീതു രക്ഷിതാക്കൾക്കായി നടത്തിയ പഠന സെഷൻ ശ്രേദ്ദേയമായി.
പീസ് വാലി ചെയർമാൻ പി എം അബൂബക്കർ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
ഉപാധ്യക്ഷാരായ സീമ ജി നായർ,രാജീവ് പള്ളുരുത്തി, കെ എ ഷമീർ എന്നിവർ സംസാരിച്ചു.
കോതമംഗലം നെല്ലിക്കുഴിയിൽ പത്തേക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന പീസ് വാലിക്ക് കീഴിൽ അഗതി മന്ദിരം, പാലിയേറ്റീവ് കെയർ, ഡയാലിസിസ്, കീമോ തെറാപ്പി, ഫിസിയോ തെറാപ്പി, ആസ്റ്റാറുമായി സഹകരിച്ചുള്ള മൊബൈൽ മെഡിക്കൽ ക്ലിനിക് എന്നീ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ചിത്രം : എനിച്ചും അറിയാ മാജിക്.. പീസ് വാലി ഏർലി ഇന്റർവെൻഷൻ സെന്ററിലെ കുടുംബ സംഗമത്തിൽ വിദ്യാർത്ഥിയായ ശ്രേയസ് ജോസഫ് അവതരിപ്പിക്കുന്ന മാജിക് ആസ്വദിക്കുന്ന മുഖ്യ അതിഥി ഗോപിനാഥ് മുതുകാട്. രാജീവ്‌ പള്ളുരുത്തി, സീമ ജി നായർ, പി എം അബൂബക്കർ, പി നീതു എന്നിവർ സമീപം.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...