കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വിവിധ ക്ഷേമപെന്‍ഷന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ഭൂരിപക്ഷ അപേക്ഷകളും തീര്‍പ്പാക്കി. അദാലത്തില്‍ 65 അപേക്ഷകളാണ് എത്തിയത്.ഇതില്‍ 53 പേര്‍ പെന്‍ഷന് അര്‍ഹരായി. അദാലത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ മുഹമ്മദ്,സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബി ജമാല്‍ മൃദുല ജനാര്‍ദ്ദനന്‍,എം എം അലി,ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ വില്ലേജ് ഓഫീസര്‍ വര്‍ഗ്ഗീസ് കുട്ടി ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ നിസാമോള്‍,അസിസ്റ്റന്‍റ് സെക്രട്ടറി ഇ.എം അസ്സീസ്,മറ്റ് ഉദ്ധ്യേഗസ്ഥ മേധാവികളായഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ,കൃഷി ഓഫീസര്‍,വി ഇ ഒ തുടങ്ങിയവര്‍ പെന്‍ഷന്‍ അദാലത്തിന് നേതൃത്വം നല്‍കി.
