Connect with us

Hi, what are you looking for?

NEWS

പാവപ്പെട്ടവന്റെ കിടപ്പാടം എന്ന സ്വപ്നം അസ്ഥാനത്താക്കിയ ഇടത് പഞ്ചായത്ത്‌ ഭരണ സമിതിയുടെ ജന വഞ്ചനക്കെതിരെ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത്‌ ഒന്നാം വാർഡിലെ മേതല പാഴൂർ മോളത്ത് ഇലാഹിയ ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന സർക്കാർ കുത്തക പാട്ടമായ 6 ഏക്കറോളം വരുന്ന തരിശുഭൂമി അടക്കം വ്യവസായ ലോബികൾക്ക് വ്യവസായ പാർക്ക് ആരംഭിക്കാനുള്ള ഡെവലപ്പ്മെന്റ് പെർമിറ്റ് നൽകി കൊണ്ട് ഒരു തുണ്ട് ഭൂമി ഇല്ലാത്ത ഭവന രഹിതരായ പാവപ്പെട്ടവന്റെ കിടപ്പാടം എന്ന സ്വപ്നം അസ്ഥാനത്താക്കി കൊണ്ട് ഇടത് പഞ്ചായത്ത്‌ ഭരണ സമിതിയുടെയും, സർക്കാരിന്റെയും ജന വഞ്ചനക്കെതിരെ കോൺഗ്രസ്‌ നെല്ലിക്കുഴി, ചെറുവട്ടൂർ, തൃക്കാരിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.

നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിൽ 400 പേരോളം ഒരു തുണ്ട് ഭൂമിക്കായി വർഷങ്ങളായി അപേക്ഷ നൽകി കാത്തിരിമ്പോൾ 132 പ്ലോട്ടുകളായി തിരിച്ചിട്ടിരിക്കുന്ന സർക്കാർ കുത്തകപാട്ടമായ ഭൂമി ഉൾപ്പെടെ ഭൂ മാഫിയകൾക്ക് വ്യവസായ പാർക്ക് തുടങ്ങാൻ ഡെവലപ്പ്മെന്റ് പെർമിറ്റ് നൽകി കൊണ്ട് കോടികളാണ് പഞ്ചായത്ത് ഭരണക്കാർ കോഴ വാങ്ങിയിരിക്കുന്നത്.
വളരെ അടിയന്തിരമായി ഇലാഹിയ ട്രസ്റ്റ് അന്യായമായി കൈവശം വച്ചിരിക്കുന്ന ഭുമി ഏറ്റെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രതിഷേധ സമരം മുൻ മുനിസിപ്പൽ ചെയർമാൻ
ശ്രീ. കെ.പി. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.

ചെറുവട്ടൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കൊളത്താപ്പിള്ളി, നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ, ചന്ദ്രലേഖ ശശിധരൻ, അജീബ് ഇരമല്ലൂർ,പരീത് പട്ടമ്മാവുടി,എം എ കരീം, എം വി റെജി, TG അനിമോൻ, ഇബ്രാഹിം എടയാലി, വിനോദ്‌ K മേനോൻ, നാസർ വട്ടേക്കാടൻ,pp തങ്കപ്പൻ,വിജിത്ത് വിജയൻ, പരീത് കാവാട്ട്, TP ഷിയാസ്, സുരേഷ് ആലപ്പാട്ട്, അനീസ് പുളിക്കൻ, സുജിത്ത് ദാസ്, ജഹാസ് വട്ടക്കുടി, ഷക്കീർ പാണാട്ടിൽ, നൗഫൽ കാപ്പുചാലി, അഷറഫ് ചക്കും താഴം, ഷൗക്കത്ത് പൂതയിൽ, നൗഷാദ് പൂതയിൽ, KP കുഞ്ഞ്, അസീസ് മാമോളം, MM അബ്ദുൾ സലാം, ഇല്യാസ് മണക്കാട്ട്, KP ചന്ദ്രൻ, റഫീഖ് കാവാട്ട്,റഫീഖ് മരോട്ടിക്കൽ, ഹമീദ് കാലാപറമ്പിൽ, സലിം പേപ്പതി, KP അബ്ബാസ്, ഷിയാസ് കൊട്ടാരം, ഷിനാജ് വെട്ടത്തുകുടി,കാസിം പാണാട്ടിൽ KSSPA നേതാക്കളായ മുഹമ്മദ്, വിജയൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. നൂറ് കണക്കിന് പ്രവർത്തകരുമായി നെല്ലിക്കുഴി കോൺഗ്രസ് ഭവന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്തിന് മുന്നിൽ പോലീസ് തടഞ്ഞു.

You May Also Like

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

CRIME

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആര്‍ട്‌സ് കോളേജിലെ റാഗിംഗ് കേസില്‍ അന്വേഷണം ആരംഭിച്ച് കോതമംഗലം പോലീസ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദിനെയാണ് ചൊവ്വാഴ്ച കോളേജിലെ 12 ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്....

CRIME

കോതമംഗലം :- തിരക്കേറിയ നെല്ലിക്കുഴി ടൗണിലെ പ്രധാന റോഡിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. നെല്ലിക്കുഴി ജംഗ്ഷനു സമീപം പ്രധാന റോഡരികിൽ നിന്നാണ് 30 സെൻ്റീമീറ്റർ വീതമുള്ള അഞ്ച് കഞ്ചാവ്...

NEWS

കോതമംഗലം :- നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി നെല്ലിക്കുഴി പഞ്ചായത്ത് ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനു മുകളിലേക്കും ഇടീഞ്ഞു വീണു. ഇന്നലെ രാത്രിയാണ് ഹൈസ്കൂളിൻ്റെ സംരക്ഷണഭിത്തി തൊട്ടു ചേർന്ന്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഓലക്കാട്ട് മോളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം...

error: Content is protected !!